
എറണാകുളം : ആയുഷ് ഹോമിയോപ്പതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലങ്ങാട് വിതയത്തില്‍ ഹാളില്‍ സംഘടിപ്പിക്കുന്ന വനിതകള്‍ക്കായുള്ള ഷി ഹെല്‍ത്ത് ക്യാമ്പയിന് ഒക്ടോബര്‍ 7ന് രാവിലെ 9ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
എറണാകുളം ജില്ലാ പഞ്ചായത്ത്, പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രി, ആലങ്ങാട് ഗവൺമെന്റ് ഹോമിയോ ഡിസ്പെന്‍സറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും