
കുവൈറ്റില്‍ സുരക്ഷാ പരിശോധനക്കിടെ പിടിയിലായ നഴ്സസിന് മോചനം. 23 ദിവസമായി തടവില്‍ കഴിഞ്ഞ 19 മലയാളികള്‍ ഉള്‍പ്പടെ ഉള്ളവരെയാണ് മോചിപ്പിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നഴ്സസിനെ വിട്ടയച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന് വിഷയത്തില്‍ ഇടപെട്ടിരുന്നു. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച കുവൈറ്റ് അധികാരികള്‍ക്ക് മന്ത്രി നന്ദി രേഖപ്പെടുത്തി. ( Nurses arrested during security check released in Kuwait)
സെപറ്റംബര്‍ 12നാണ് ബാന്ദ്ര ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന 60 പേരെ കുവൈറ്റ് അധികാരികള്‍ അവരുടെ എമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അറസ്റ്റ് ചെയ്ത് മാറ്റിയത്. അതില്‍ 34 പേര് ഇന്ത്യക്കാരാണ്. 19 പേര് മലയാളികളാണ്. ആ സ്ഥാപനത്തിന് അവിടെ ക്ലിനിക് നടത്താന്‍ അധികാരമില്ലെന്നാണ് കുവൈറ്റ് അധികാരികള്‍ പറഞ്ഞിരുന്നത്.
Story Highlights: Nurses arrested during security check released in Kuwait
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]