
കോഴിക്കോട്: കോഴിക്കോട് നടുവട്ടത്തുള്ള റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമിന് തീപിടിച്ചു. കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ബീച്ചിൽ നിന്നുമായി 4 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
അതേസമയം ഇന്നലെ രാത്രി കൊല്ലത്ത് പുനലൂരിന് സമീപം കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിൽ ചോർച്ച കണ്ടെത്തി. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വെച്ചായിരുന്നു സംഭവമുണ്ടായത്. തമിഴ്നാട്ടിലെ രാജാപാളയത്ത് നിന്ന് ടെക്നീഷ്യൻ എത്തിയാണ് ചോർച്ച പരിഹരിച്ചത്.
ഇന്നലെ കൊച്ചി പുതുവൈപ്പിലും സമനാമായ മറ്റാരു സംഭവം ഉണ്ടായിരുന്നു. കൊച്ചി പുതുവൈപ്പിലുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ നിന്ന് വാതകം ചോർന്നു. എൽപിജിയിൽ ചേർക്കുന്ന മെർക്കാപ്ടെൻ എന്ന വാതകമാണ് ചോർന്നത്. ഇന്നലെ വൈകിട്ടൊടെയായിരുന്നു സംഭവം ഉണ്ടായത്. വാതകം ശ്വസിച്ച് പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, വാതകം ചോരാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]