വാഷിങ്ടൻ∙ യുഎസ് യുദ്ധക്കപ്പലുകൾക്കു ഭീഷണി ഉയർത്തിയാൽ വെനസ്വേലയുടെ യുദ്ധവിമാനങ്ങൾ വെടിവെച്ചു വീഴ്ത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ്
. രണ്ടു ദിവസത്തിനിടെ രണ്ടാംതവണയും കരീബിയൻ കടലിൽ യുഎസ് കപ്പലിനു സമീപത്തുകൂടി വെനസ്വേല യുദ്ധവിമാനം പറത്തിയ സാഹചര്യത്തിലാണു ട്രംപിന്റെ മുന്നറിയിപ്പ്.
കരീബിയൻ കടലിൽ യുഎസ് വൻ തോതിലുള്ള സൈനിക സന്നാഹം നടത്തിക്കൊണ്ടിരിക്കുകയാണ്.
മയക്കുമരുന്നു മാഫിയകളെ നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണു ട്രംപിന്റെ വാദം. കഴിഞ്ഞ ദിവസം വെനസ്വേലയിൽ നിന്നുള്ള മയക്കുമരുന്നു മാഫിയയുടെ കപ്പൽ ആക്രമിച്ച് 11 പേരെ കൊലപ്പെടുത്തിയതായി യുഎസ് അധികൃതർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, തങ്ങളുടെ രാജ്യത്തെക്കുറിച്ചുള്ള യുഎസിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോ പറഞ്ഞു.
രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ഒരു സൈനിക സംഘർഷത്തിലേക്കു നീങ്ങുന്നതിനു ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് തങ്ങൾ തയാറാണെന്നും എന്നാൽ ബഹുമാനത്തോടെയുള്ള ചർച്ചകൾ വേണമെന്നും മഡുറോ വ്യക്തമാക്കി.
വെനസ്വേയിൽ നിന്നു വൻതോതിൽ
യുഎസിലേക്ക് കടത്തുകയാണെന്നു ട്രംപ് ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ദക്ഷിണ കരീബിയൻ കടലിൽ യുഎസ് വൻ തോതിൽ സൈനിക വിന്യാസം നടത്തുകയാണ്.
10 എഫ്–35 യുദ്ധവിമാനങ്ങൾ മേഖലയിലേക്ക് അയച്ചതായി കഴിഞ്ഞ ദിവസം
വ്യക്തമാക്കിയിരുന്നു.
എന്നാൽ, സൈനിക നീക്കത്തിലൂടെ വെനസ്വേലയിൽ ഭരണമാറ്റമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നു മഡുറോ കുറ്റപ്പെടുത്തി. അമേരിക്കയുടെ സൈനിക നീക്കത്തിനു മറുപടിയായി വെനസ്വേലയും സൈനിക നീക്കം നടത്തിയതോടെ മേഖല സംഘർഷാവസ്ഥയിലാണ്.
കഴിഞ്ഞ ജനുവരിയിലാണു മഡുറോ മൂന്നാം തവണയും വെനസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]