ന്യൂഡൽഹി∙ യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ – ഫ്രാൻസ് സംയുക്ത നീക്കം. സമാധാനശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി
ഫ്രഞ്ച് പ്രസിഡന്റ്
ചർച്ച നടത്തി.
ടെലിഫോണിലൂടെ നടന്ന സംഭാഷണത്തിൽ ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും ഇരുനേതാക്കളും വിലയിരുത്തി. ‘‘ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി വിലയിരുത്തി.
യുക്രെയ്നിലെ സംഘർഷം നേരത്തെ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള രാജ്യാന്തര, പ്രാദേശിക വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ആഗോള സമാധാനവും സ്ഥിരതയും വളർത്തുന്നതിൽ ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം ഒരു സുപ്രധാന പങ്ക് വഹിക്കും’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Had a very good conversation with President Macron.
We reviewed and positively assessed the progress in bilateral cooperation in various areas. Exchanged views on international and regional issues, including efforts for bringing an early end to the conflict in Ukraine.
The…
‘‘യുക്രെയ്നിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിൽ ഇന്ത്യയും ഫ്രാൻസും ദൃഢനിശ്ചയമുള്ളവരാണ്. ഞങ്ങളുടെ സൗഹൃദത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായി, സമാധാനപാത കണ്ടെത്താൻ ഒരുമിച്ച് മുന്നോട്ട് നീങ്ങും.’’ – മക്രോ എക്സിൽ കുറിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ഉൾപ്പെടെയുള്ള ഇന്ത്യ-ഫ്രാൻസ് ബന്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
I just spoke with Prime Minister
.
I presented him the outcome of the work we carried out with President Zelensky and our partners of the Coalition of the Willing last Thursday in Paris. India and France share the same determination…
വ്യാഴാഴ്ച പാരിസിൽ വച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയും ഇമ്മാനുവൽ മക്രോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പോരാട്ടം അവസാനിച്ചുകഴിഞ്ഞാൽ 26 രാജ്യങ്ങൾ യുക്രെയ്ന് സൈന്യമോ മറ്റു സൈനിക സഹായമോ നൽകാൻ തയാറാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മക്രോയുടെ പ്രഖ്യാപനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]