ചേർത്തല∙ കക്ഷി രാഷ്ട്രീയം പറഞ്ഞും പിണറായിയെ പറഞ്ഞും സ്ത്രീ പ്രശ്നം പറഞ്ഞും സമയം കളയാതെ ആഗോള അയ്യപ്പ സംഗമത്തിനൊപ്പം അണിനിരക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഇന്ന് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു.
ഇതിനുപിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
‘‘തിരിഞ്ഞ് നിന്ന് കുത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം കുത്ത് വാങ്ങും. കേരളത്തിനും
ഒരുപാട് സമ്പത്ത് ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഇത്.
ഒരുപാട് നികുതി ഇന്ത്യാ സര്‍ക്കാരിന് ലഭിക്കും. വിദേശപണം വരെ ലഭിക്കും.
ടാക്സി ഓടിച്ച് ജീവിക്കുന്നവര്‍ മുതല്‍ ചന്ദനത്തിരി വില്ക്കുന്നവര് വരെയുളള ചെറിയ തൊഴിലുകള്‍ എടുത്ത് ജീവിക്കുന്നവര്‍ക്ക് വരെ വരുമാന വര്‍ധനവ് ലഭിക്കും. ഈ സംരഭം ഭക്തര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അതിനെ സമ്പുഷ്ടമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും വിശ്വാസികളുടേയും കടമ. സാങ്കേതികമായി ചര്‍ച്ച നടത്താനും സംവാദം നടത്താനും അവസരം വരുകയാണ്.
അവിടെ വന്ന് അഭിപ്രായം പറയണം. നടപ്പാക്കാന്‍ പറ്റുന്നതാണെങ്കില്‍ നടപ്പാക്കും.
ബിജെപിക്കാര്‍ നിസഹരിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേസുകള്‍ എല്ലാം പിന്‍വലിക്കണമെന്ന നിലപാടാണ് യോഗത്തിനും ഉളളത്.
അതിന്റെ പേരില്‍ അയ്യപ്പസംഗമത്തെ എതിര്‍ക്കുന്നത് ശരിയല്ല’’ – വെളളാപ്പളളി നടേശൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]