ദില്ലി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട
6E-1403 (COK-AUH) വിമാനമാണ് ശനിയാഴ്ച പുലർച്ചെ 1.44 ഓടെ കൊച്ചിയിൽ തിരിച്ചിറക്കിയത്. രണ്ട് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം. ഈ സമയത്ത് വിമാനത്തിൽ 180 ലധികം യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു.
പിന്നീട് പുലർച്ചെ മൂന്നരയോടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലേക്ക് കൊണ്ടുപോയി. അതേസമയം രണ്ടാമത്തെ വിമാനത്തിൽ പുതിയ സംഘം ജീവനക്കാരെയാണ് ഉൾപ്പെടുത്തിയത്.
എന്നാൽ ഈ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാർത്താ ഏജൻസിയായ പിടിഐയാണ് ഈ വിവരം പുറത്തുവിട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]