ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ അധിക താരിഫ് നികുതയെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. യുക്രൈയ്ന് യുദ്ധത്തിനുള്ള പണം റഷ്യ കണ്ടെത്തുന്നത് ഇന്ത്യയ്ക്ക് എണ്ണ വിറ്റാണെന്നും അതിനാല്‍ ഇന്ത്യയ്ക്ക് അധിക താരിഫ് എന്നുമാണ് ട്രംപ് പറഞ്ഞ ന്യായം.
എന്നാല്‍, ദീര്‍ഘകാല സുഹൃത്തായ ഇന്ത്യയെ പിണക്കുന്നത് യുഎസിന്റെയും ലോകത്തിന്റെയും ഭാവിക്ക് നല്ലതല്ലെന്നുള്ള നിരവധി നിരീക്ഷണങ്ങളും ഇതിന് പിന്നാലെ വന്നു. ട്രംപ് താരിഫിന് പിന്നാലെ ഇന്ത്യ ചൈനയിലെത്തി ഷാങ്ഹായ് സഹകണ ഉച്ചകോടിയില്‍ പങ്കെടുത്തത് യുഎസും യുറോപ്പും ആശങ്കയോടെയാണ് കണ്ടത്.
ഇതിനിടെയാണ് ഇപ്പോഴത്തെ നിരഹകരണം അവസാനിപ്പിച്ച് ഇന്ത്യ രണ്ട് മാസത്തിനുള്ളില്‍ യുഎസിനോട് ക്ഷമ പറയുമെന്ന പ്രസ്ഥാവനയുമായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക് രംഗത്തെത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന യുഎസ് സമ്മർദ്ദത്തെ തള്ളിക്കളഞ്ഞ് നിലപാടെടുത്ത ഇന്ത്യ ഏതാനും മാസങ്ങൾക്കുള്ളിൽ വാഷിംഗ്ടണുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടാൻ ഇന്ത്യ തിരിച്ചെത്തുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.
ഒന്നോ രണ്ടോ മാസത്തിനുള്ളിൽ, ഇന്ത്യ, യുഎസുമായി ഒരു ചർച്ചയ്ക്ക് തയ്യാറാകും അവർ നമ്മളോട് ക്ഷമിക്കണം എന്ന് അവശ്യപ്പെടുകയും ഡൊണാൾഡ് ട്രംപുമായി ഒരു കരാറിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്യുമെന്നും ഹോവാർഡ് കൂട്ടിച്ചേർത്തു. അതല്ലായെങ്കില്‍ ഇന്ത്യ ഇപ്പോൾ ചുമത്തിയിരിക്കുന്ന യുഎസ് കയറ്റുമതിക്കുള്ള 50 ശതമാനം തീരുന നല്കാന് നിര്‍ബന്ധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Lutnick to #India: Drop DeadMoments ago on @business: pic.twitter.com/Xik8HsaghM — Joel Lawson (@JoelLawsonDC) September 5, 2025 ‘ഇന്ത്യയെയും റഷ്യയെയും ഏറ്റവും ഇരുണ്ട ചൈനയോട് നഷ്ടപ്പെട്ടതായി തോന്നുന്നു.
മൂന്ന് പേര്‍ക്കും സമൃദ്ധമായ ഭാവി ആശംസിക്കുന്നു’ എന്ന് യുഎസ് പ്രസിഡന്റ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ പരിഹസിച്ചതിന് പിന്നാലെയാണ് വാണിജ്യ സെക്രട്ടറിയുടെ പരാമർശമുണ്ടായത്. ‘ഏറ്റവും വലിയ ക്ലയന്റുമായി പോരാടുന്നത് നല്ലതാണെന്ന് തോന്നുന്നതിനാൽ ഇതെല്ലാമൊരു ധീരതയാണ്.
എന്നാല്‍ ഒടുവില്‍ ഇന്ത്യയിലെ ബിസിനസുകാര്‍ യുഎസുമായി ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യയെ നിർബന്ധിക്കുമെന്നും ഹോവാർഡ് കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യ അവരുടെ വിപണി തുറക്കാൻ ആഗ്രഹിക്കുന്നില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നില്ല, ബ്രിക്സിന്റെ ഭാഗമാകുന്നത് നിർത്തുന്നില്ല.
റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പാലമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അങ്ങനെ തന്നെ തുടരുക! എന്നാൽ, ഒന്നുകിൽ ഡോളറിനെ പിന്തുണയ്ക്കുക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ പിന്തുണയ്ക്കുക, നിങ്ങളുടെ ഏറ്റവും വലിയ ക്ലയന്റിനെ പിന്തുണയ്ക്കുക, അല്ലെങ്കിൽ 50% താരിഫ് നൽകുക.
ഇത് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് നമുക്ക് നോക്കാം.’ ഹോവാർഡ് ലുട്നിക് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. റഷ്യന്‍ എണ്ണ വാങ്ങി അധിക ലാഭത്തിന് മറിച്ച് വില്‍ക്കുന്നത് കൊണ്ട് 25 ശതമാനം അധിക തീരുവ അടക്കം 50 ശതമാനം താരിഫാണ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ന്യായീകരിക്കാത്തതും യുക്തിരഹിതവുമാണ് ട്രംപിന്റെ താരിഫ് നിരക്കുകളെന്നായിരുന്നു ഇന്ത്യ പ്രതികരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]