ന്യൂഡൽഹി∙
ഉപദേശകന് പീറ്റര്‍ നവാരോ നടത്തിയ വിവാദ പ്രസ്താവനകളെ തള്ളി ഇന്ത്യ. പീറ്റര്‍ നവാരോയുടെ പ്രസ്താവനകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ വാങ്ങുന്നതിനെക്കുറിച്ചു നവാരോ ഉന്നയിച്ച ‘‘ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ ലാഭം കൊയ്യുന്നു’’ എന്ന പ്രസ്താവനയാണ് വിവാദമായത്. ‘‘പീറ്റർ നവാരോ നടത്തിയ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രസ്താവനകൾ ഞങ്ങൾ കണ്ടു.
അവ ഞങ്ങൾ തള്ളിക്കളയുന്നു’’– രൺധീർ ജയ്സ്വാൾ പറഞ്ഞു. കഴിഞ്ഞ മാസം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണു നവാരോ വിവാദ പ്രസ്താവന നടത്തിയത്.
‘‘റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതിന് മുമ്പ്, ഇന്ത്യ വളരെ ചെറിയ അളവിൽ മാത്രമേ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്നുള്ളൂ.
എന്നാൽ യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് വലിയ തോതിൽ കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുകയാണ്. അത് സംസ്കരിച്ച് കയറ്റുമതി ചെയ്യുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത ദയവായി മനസ്സിലാക്കുക. ബ്രാഹ്മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ്.
അത് നിർത്തേണ്ടതുണ്ട്’’ – ഇതായിരുന്നു നവാരോയുടെ വിവാദമായ പ്രസ്താവന.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം IDU എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]