
പ്രശസ്ത ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രണ്ടുപേരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മൂന്നുപേരും ഒരുമിച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലാണ് ചിത്രം പങ്കുവച്ചത്. (Vinesh Phogat, Bajrang Punia Meet Rahul Gandhi Amid Buzz Over Entering Poll Fray From Haryana)
വിനേഷ് ഫോഗട്ടിനും ബജ്റംഗ് പുനിയയ്ക്കും സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെ അധികാരത്തിലേറിയാല്‍ ഇരുവരേയും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Also:
ഹരിയാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക രണ്ടുദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഹരിയാനയുടെ ചുമതലയുള്ള ഐഎസിസി നേതാവ് ദീപക് ബാബറിയ പ്രഖ്യാപിച്ചു. ഒളിംപിക്സ് അയോഗ്യതയില്‍ മനസുതകര്‍ന്ന് താന്‍ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച വിനേഷ് ഇനി രാഷ്ട്രീയ ഗോദയിലേക്ക് സജീവമായി ഇറങ്ങിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപി നേതാവും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ് ചരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നീതിയ്ക്കായി സമരം ചെയ്ത ഗുസ്തി താരങ്ങളുടെ മുന്‍ നിരയിലും വിനേഷും ബജ്റംഗ് പുനിയയുമുണ്ടായിരുന്നു. പാരിസില്‍ വിനേഷ് ഗംഭീര പ്രകടനം കാഴ്ചവച്ചെങ്കിലും 100 ഗ്രാം അധികഭാരത്തിന്റെ പേരില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ സ്വപ്നങ്ങള്‍ തകരുകയായിരുന്നു.
രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസവും വിനേഷ് കൃത്യമായ മറുപടി പറഞ്ഞിരുന്നില്ല. താനിപ്പോഴും ഒരു ആഘാതത്തില്‍ തന്നെയാണുള്ളതെന്നും മനസ് ശാന്തമായതിനുശേഷം എല്ലാവരോടും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും വിനേഷ് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം ഭാവികാര്യങ്ങള്‍ താന്‍ ആലോചിച്ചിട്ടില്ലെന്നും വിനേഷ് അറിയിച്ചിരുന്നു.
Story Highlights : Vinesh Phogat, Bajrang Punia Meet Rahul Gandhi Amid Buzz Over Entering Poll Fray From Haryana
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]