

‘ജയിലർ’ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു; തിരക്ക് കാരണം കാണാന്‍ പറ്റിയില്ല; നല്ല സിനിമയാണ് എന്ന് അറിഞ്ഞു, ഇന്ന് ലാസ്റ്റ് ഷോയാണെന്നും; പാലായിലെ തീയറ്ററില്‍ രജനികാന്തിന്റെ സിനിമ കാണാന്‍ ഓടിയെത്തി ചാണ്ടി ഉമ്മന്‍.!
സ്വന്തം ലേഖകൻ
പുതുപ്പള്ളി: കഴിഞ്ഞ ദിവസമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞത് വലിയ പോളിംഗ് നടന്ന തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ രണ്ട് ഒരുദിവസത്തിനപ്പുറം വോട്ടെണ്ണല്‍ ദിനത്തിന് മുന്‍പ് തീയറ്റരില്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ജയിലര്‍ സിനിമ കാണാനാണ് ചാണ്ടി ഉമ്മന്‍ പാലയിലെ തീയറ്ററില്‍ എത്തിയത്.
നല്ല സിനിമയാണ് എന്ന് അറിഞ്ഞു. ഇന്ന് ലാസ്റ്റ് ഷോയാണെന്നും അറിഞ്ഞു. അതു കൊണ്ട് കണ്ടിട്ട് പോകാമെന്ന് കരുതിയെന്നാണ് മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. സിനിമ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കാരണം കാണാന്‍ പറ്റിയില്ല. ഭാഷ പഠിക്കാന്‍ ഇഷ്ടമുള്ളതിനാല്‍ തമിഴ് തെലുങ്ക് ചിത്രങ്ങള്‍ കാണാറുണ്ടെന്നും. സിനിമ കാണുന്നത് ഭാഷ പഠിക്കാന്‍ കൂടിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം ആവേശം കൊടുമുടി കയറിയ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തില്‍ 2021നേക്കാള്‍ നേരിയ കുറവ് വന്നതോടെ കണക്കുകള്‍ കൂട്ടി കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. പുതുപ്പള്ളിയുടെ ഇതിഹാസ നേതാവ് ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് കണ്ണീരും കണ്ണ് ചിമ്മാത്ത പോരുമായപ്പോള്‍ വോട്ടിംഗ് ശതമാനത്തിലെ കുറവ് ഫലത്തില്‍ എന്ത് മാറ്റമാണ് സൃഷ്ടിക്കുക എന്ന ആശങ്കയിലാണ് മുന്നണികള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]