
ഹരിത സമൃദ്ധി വാർഡിന്റെ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിൽ കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി കെ ജോൺ നടത്തി. ചടങ്ങിൽ സംബന്ധിക്കാൻ എത്തിയ മുഴുവൻ പേർക്കും സൗജന്യമായാണ് പച്ചക്കറി തൈകൾ നൽകിയത്. ഇതിന് പുറമെ 10 പേർക്ക് 250 രൂപ വിലയുള്ള തെങ്ങിൻ തൈയും നൽകി. കഴിഞ്ഞ നാലുമാസമായി പഞ്ചായത്തിൽനിന്ന് ലഭിക്കുന്ന ഹോണറേറിയം അടക്കം സമാഹരിച്ചാണ് പച്ചക്കറി തൈകൾ വളർത്താൻ മെമ്പർ ജെയിംസ് തുടങ്ങിയത്. 2020 ൽ ഇദ്ദേഹം 8000 തൈകൾ വിതരണം ചെയ്തും മാതൃക കാണിച്ചിരുന്നു. കാർഷിക മേഖലയോടുള്ള വാർഡ് മെമ്പറുടെ താൽപര്യത്തെ യോഗത്തിൽ സംബന്ധിച്ച എല്ലാവരും അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നേരത്തെ പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു ഈ ‘കർഷക മെമ്പർ’ പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ കെ.ജെ ജെയിംസ് കാർഷിക മേഖലയിൽ വലിയ ഇടപെടലാണ് നടത്തുന്നത്. അരിപ്രോഡ് സായംപ്രഭ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ഹരിത മിഷൻ റിസോഴ്സ് പേഴ്സൺ കെ. രാഘവൻ, പനത്തടി കൃഷി ഓഫീസർ അരുൺ ജോസ്, എ ഡി സി മെമ്പർ മൈക്കിൾ പൂവത്താനി, കർഷക അവാർഡ് ജേതാവ് ജോർജ് വർഗീസ് എന്നിവരും പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചിരുന്നു.