
ബംഗളുരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-01 ന്റെ രണ്ടാം ഭ്രമണപഥം ഉയർത്തൽ വിജയകരം. പുലർച്ചെ 2.45 നായിരുന്നു ഭ്രമണപഥം ഉയർത്തൽ നടന്നത്.
നിലവിൽ ഭൂമിയിൽ നിന്നും കുറഞ്ഞ അകലം 282 കിമി, കൂടിയ ദൂരം 40,225 കി.മി ദൂരത്തുമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. ബെംഗളുരു, മൗറീഷ്യസ്, പോർട്ട്ബ്ലെയർ എന്നിവിടങ്ങളിലെ ഇസ്രോ/ഇസ്ട്രാക് കേന്ദ്രങ്ങളിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ പ്രക്രിയ നിയന്ത്രിച്ചത്.
ഇനി ഭൗമമണ്ഡലത്തിലെ രണ്ട് ഭ്രമണപഥം ഉയർത്തൽ കൂടിയാണ് ബാക്കിയുള്ളത്. ശേഷം എൽ-01 പോയിന്റിലേക്കുള്ള 125 ദിവസം നീണ്ടുനിൽക്കുന്ന യാത്ര ആദിത്യ എൽ-01 ആരംഭിക്കും.
ഈ മാസം 10ന് പുലർച്ചെ 2.45 നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]