മണര്‍കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പു പെരുന്നാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ റാസ ഇന്ന് . മുത്തുക്കുടകളേന്തി ആയിരക്കണക്കിന് വിശ്വാസികൾ റാസക്കെത്തും. മുത്തുക്കുടകളുടെ വർണ വൈവിധ്യങ്ങൾ വിസ്മയക്കാഴ്ച ഒരുക്കുന്ന മണർകാട് പള്ളിയിലെ റാസ ഇന്ന്.
എട്ടുനോമ്പ് പെരുന്നാളിന്റെ 6-ാം ദിനത്തിൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തുന്ന റാസ ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്ര എന്നാണ് അറിയപ്പെടുന്നത്. വിശ്വാസികൾ അലകടലായി ഒഴുകുന്ന റാസ നാളെ 12ന് ഉച്ച നമസ്കാരത്തെ തുടർന്ന് ആരംഭിക്കും. കത്തീഡ്രൽ മുറ്റത്തു വിശ്വാസികൾക്കായി പതിനായിരക്കണക്കിനു മുത്തുക്കുടകളാണു ക്രമീകരിച്ചിരിക്കുന്നത്.
ഉച്ച നമസ്ക്കാരത്തെത്തുടര്‍ന്ന് 12ന് റാസയ്ക്കുള്ള മുത്തുക്കുടകള്‍ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദീകരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കത്തീഡ്രലില്‍നിന്ന് റാസ പുറപ്പെട്ടും. തുടര്‍ന്ന് കല്ക്കുരിശിങ്കലും കണിയാംകുന്ന് കുരിശിൻതൊട്ടിയിലും മണര്‍കാട് കവലയിലെ കുരിശിൻതൊട്ടിയിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലിലേക്ക് റാസ പുറപ്പെടും.
കരോട്ടെപള്ളിയില്‍ എത്തി ധൂപപ്രാര്ത്ഥനകള്ക്ക് ശേഷം തിരികെ കത്തീഡ്രല്‍ പള്ളിയില്‍ എത്തി വൈദീകര്‍ വിശ്വാസികളെ ആശീര്‍വദിക്കും. ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസയില്‍ പങ്കെടുക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് വിശ്വാസികള്‍ ഇവിടേക്ക് ഒഴിക്കെത്തും. 100 കണക്കിന് പൊൻവെള്ളി കുരിശുകളും വെട്ടുകൊടയും കൊടികളും വര്‍ണശബളമായ മുത്തുകുടകളും പിടിച്ച് മാതാവിനോടുള്ള പ്രാര്‍ത്ഥനകളും ചൊല്ലി വിശ്വാസ സമൂഹം റാസയില്‍ പങ്കെടുക്കും.
കത്തീഡ്രലിന്റെ പ്രധാന മദ്ബഹായില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്ന നടതുറക്കല്‍ ശുശ്രൂഷ നാളെ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നാളെ 11.30ന് നടക്കുന്ന ഉച്ചനമസ്കാരത്തെ തുടര്‍ന്നാണ് നടതുറക്കല്‍ ശുശ്രൂഷ നടക്കുക. സ്ലീബാ പെരുന്നാള്‍ ദിനമായ സെപ്തംബര്‍ 14ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് നട അടയ്ക്കും.
മണര്‍കാട് ഇന്ന്
കരോട്ടെപള്ളിയില്‍ രാവിലെ ആറിന് കുര്‍ബാന. കത്തീഡ്രലില്‍ 7.30ന് പ്രഭാത പ്രാര്‍ത്ഥന. 8.30ന് അഞ്ചിന്മേല് കുര്‍ബാന കൊച്ചി ഭദ്രാസനാധിപനും മെത്രാപ്പോലീത്തൻ ട്രസ്റ്റിയുമായ ജോസഫ് മോര് ഗ്രീഗോറിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍. 11.30 ഉച്ചനമസ്കാരം. 12ന് റാസയ്ക്കുള്ള മുത്തുക്കുട വിതരണം. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള റാസ. അഞ്ചിന് സന്ധ്യാപ്രാര്‍ഥന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]