20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാൻ മോദി ബുധനാഴ്ച രാത്രി ഇന്തോനേഷ്യൻ തലസ്ഥാന നഗരത്തിലേക്ക് പുറപ്പെടും. ആസിയാൻ അധ്യക്ഷൻ എന്ന നിലയിലാണ് ഇന്തോനേഷ്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ചർച്ചകൾക്ക് ശേഷം ഇന്ത്യ-ആസിയാൻ സമുദ്ര സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭത്തിന് തുടക്കം കുറിക്കും.
ആസിയാനുമായുള്ള ഇന്ത്യയുടെ വ്യാപാര-സുരക്ഷാ ബന്ധങ്ങൾ വർധിപ്പിക്കുക എന്നതായിരിക്കും സംഘത്തിന്റെ നേതാക്കളുമായുള്ള മോദിയുടെ ചർച്ചകളുടെ ശ്രദ്ധാകേന്ദ്രം. ആസിയാൻ-ഇന്ത്യ ബന്ധങ്ങളിലെ പുരോഗതി മോദി അവലോകനം ചെയ്യുമെന്നും ഉച്ചകോടിയിൽ കൂടുതൽ നിർദ്ദേശങ്ങൾ രാജ്യം മുന്നോട്ടിവെയ്ക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) സൗരഭ് കുമാർ മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]