ഒമ്പത് ലക്ഷം വർഷം മുമ്പ് മനുഷ്യൻ വംശനാശത്തിന്റെ വക്കിലെത്തിയിരുന്നതായി പഠനം. 9 ലക്ഷം വർഷ മുമ്പ് പ്രത്യുൽപാദന ശേഷിയുള്ള 1,280 പേരിലേക്ക് മനുഷ്യരാശി ചുരുങ്ങിയെന്നും പഠനത്തിൽ പറയുന്നു. ജനസംഖ്യ പെട്ടെന്ന് വർധിച്ചില്ലെന്നും ഏകദേശം 117,000 വർഷത്തോളം ചെറിയ സംഖ്യയിൽ തുടർന്നെന്നും പറയുന്നു. സയൻസ് ജേണലിൽ ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ചൈന, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഒരു സംഘം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു പുതിയ കമ്പ്യൂട്ടർ മോഡലിനെ അടിസ്ഥാനമാക്കി 3,154 മനുഷ്യ ജീനോമുകളിൽ നിന്നുള്ള ജനിതക വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. ഒമ്പത് ലക്ഷം വർഷം മുമ്പ്, അതുവരെ ഉണ്ടായിരുന്നതിൽ ഏകദേശം 98.7% മനുഷ്യരും ഇല്ലാതായി. ജനസംഖ്യാപരമായ ഈ തകർച്ച ഫോസിൽ രേഖകളിലെ വിടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ വാദിക്കുന്നു. ജനസംഖ്യാ തകർച്ച ഹോമോ സാപിയൻസിന്റെയും നിയാണ്ടർത്തലുകളുടെയും പൊതു പൂർവ്വികരായ ഒരു പുതിയ ഹോമിനിൻ വിഭാഗത്തിന്റെ ആവിർഭാവത്തിലേക്ക് നയിച്ചേക്കാമെന്നും കരുതുന്നു.
പുതിയ കണ്ടെത്തൽ മനുഷ്യ പരിണാമത്തിൽ പുതിയ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണെന്നും കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതികൂലാവസ്ഥകളെ ഇവർ എങ്ങനെ മറികടന്നുവെന്നും സ്വാഭാവിക തെരഞ്ഞെടുപ്പ് മനുഷ്യ മസ്തിഷ്കത്തിന്റെ പരിണാമത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ടോ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ഉണർത്തുന്നതാണെന്നും ഈസ്റ്റ് ചൈന നോർമൽ യൂണിവേഴ്സിറ്റിയിലെ നിതകശാസ്ത്രജ്ഞനായ യി-ഹ്സുവാൻ പാൻ പ്രസ്താവനയിൽ പറഞ്ഞു. മധ്യ-പ്ലീസ്റ്റോസീൻ പരിവർത്തനം എന്നറിയപ്പെടുന്ന കാലാവസ്ഥ വ്യതിയാനവുമായി ജനസംഖ്യാ തകർച്ചക്ക് ബന്ധമുണ്ടാകാം. ഗ്ലേഷ്യൽ കാലഘട്ടം കൂടുതൽ തീവ്രവും ദീർഘവുമായി തുടരുകയും ഇത് താപനില കുറയുന്നതിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമായതായും പഠന സംഘം പറയുന്നു. ഏകദേശം 813,000 വർഷങ്ങൾക്ക് മുമ്പ് തീ നിയന്ത്രണവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യജീവിതത്തിന് കൂടുതൽ സഹായകരമായെന്നും അതിവേഗ ജനസംഖ്യാ വർധനവിന് കാരണമായിട്ടുണ്ടാകാമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
780,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ഇസ്രയേലിലാണ് ഭക്ഷണം പാകം ചെയ്യാൻ തീ ഉപയോഗിച്ചതെന്ന് കരുതുന്ന ആദ്യ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സംഘം വ്യക്തമാക്കി. ആധുനിക മനുഷ്യ ജീനോമുകളിലെ ജനിതക വ്യതിയാനത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പ്യൂട്ടർ മോഡൽ ഉപയോഗിച്ചാണ് പഠിച്ചത്. പഠനം മുൻകാലങ്ങളിലെ ജനസംഖ്യയുടെ വിവരങ്ങളിലേക്ക് നയിച്ചു. 10 ആഫ്രിക്കൻ, 40 ആഫ്രിക്കൻ ഇതര ജനസംഖ്യയിൽ നിന്നുള്ള ജനിതക ശ്രേണിയാണ് പഠനത്തിനായി സംഘം ഉപയോഗിച്ചത്.
പഠനം ഉദ്ദീപിക്കുന്നതാണെന്ന് ബ്രിട്ടീഷ് മ്യൂസിയത്തിലെ പാലിയോലിത്തിക്ക് ശേഖരങ്ങളുടെ ക്യൂറേറ്റർ നിക്ക് ആഷ്ടണും ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ മനുഷ്യപരിണാമത്തിലെ ഗവേഷകനായ ക്രിസ് സ്ട്രിംഗറും വിലയിരുത്തി. ആദ്യകാല മനുഷ്യ ജനസംഖ്യയുടെ ദുർബലതയിലേക്കാണ് പഠനം വെളിച്ചം വീശുന്നതെന്നും അവർ പറഞ്ഞു.
813,000 മുതൽ 930,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലും പുറത്തും ആദ്യകാല മനുഷ്യവർഗം ജീവിച്ചിരുന്നതായി ഫോസിൽ രേഖകൾ
തെളിയിക്കുന്നുണ്ടെന്ന് ആഷ്ടണും സ്ട്രിംഗറും പറഞ്ഞു. പഠനത്തിൽ പറയുന്ന ജനസംഖ്യാ തകർച്ചയുടെ കാലഘട്ടത്തിലെ ഫോസിലുകൾ ഇപ്പോൾ ചൈനയിലും കെനിയ, എത്യോപ്യ, ഇറ്റലി, സ്പെയിൻ, യുകെ എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ, ജനസംഖ്യാ തകർച്ചയുടെ കാരണം വ്യക്തമാകുന്നതിനായി മാനുഷിക തെളിവുകളും പുരാവസ്തു തെളിവുകളും പരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]