സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്ത്. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.(Acharya Paramahamsa Again provoked in Sanatana Dharma)
രാജ്യത്തെ 100 കോടി ജനങ്ങളുടെ വികാരത്തെയാണ് ഉദയനിധി വ്രണപ്പെടുത്തിയത്. രാജ്യത്ത് എന്തൊക്കെ വികസനമുണ്ടായിട്ടുണ്ടോ അതിനെല്ലാം കാരണം സനാതന ധർമമാണ്. തന്റെ പ്രസ്താവനയിൽ ഉദയനിധി നിർബന്ധമായും മാപ്പ് പറയണം-പരമഹംസ ആചാര്യയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ഉദയനിധിയുടെ തല വെട്ടുന്നതിന് 10 കോടി പോരെങ്കിൽ പാരിതോഷികം വർധിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ സനാതന ധർമത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്നമല്ല, ശിക്ഷ ലഭിച്ചിരിക്കും. ആവശ്യമെങ്കില്‍ അയാളുടെ തല ഞാന്‍ തന്നെ വെട്ടുമെന്നും ആചാര്യ പരമഹംസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: Acharya Paramahamsa Again provoked in Sanatana Dharma
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]