
കൊച്ചി ∙ ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാത 544ലെ ഗതാഗതക്കുരുക്കും യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യവും മുൻനിർത്തി
പിരിവ് നിർത്തി വയ്ക്കാനുള്ള ഉത്തരവിൽ ദേശീയപാത അതോറിറ്റിക്ക്
യുടെ രൂക്ഷവിമർശനം. ടോള് പിരിക്കാൻ അവകാശം നൽകുമ്പോൾ യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുണ്ടെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അതോറിറ്റിക്ക് ഉണ്ടെന്നും എന്നാൽ മാസങ്ങളായി യാത്രക്കാർ ബുദ്ധിമുട്ടിലായിട്ടും അതിനെ ലാഘവത്തോടെയാണ് അതോറിറ്റി കണ്ടതെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നാല് ആഴ്ചത്തേക്കാണ് ടോൾ പിരിവ് നിർത്തി വയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇതിനുള്ളിൽ
ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഗതാഗതക്കുരുക്കിനു ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും അടിപ്പാതയുടെയും മേൽപ്പാലത്തിന്റെയും നിർമാണം ആരംഭിക്കുന്നതിനു മുൻപ് സർവീസ് റോഡ് വേണ്ട
വിധത്തിൽ പരിപാലിക്കാതിരുന്ന ടോൾ കരാറുകാരുടെ നടപടി പ്രധാനപ്പെട്ട ഒന്നാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
എന്തൊക്കെയാണ് ഗതാഗതക്കുരുക്കിനു കാരണമാവുന്നതെന്നോ ആരാണ് അതിന് ഉത്തരവാദിയെന്നോ ഉള്ള കാര്യങ്ങൾ ഇപ്പോൾ പരിഗണിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്ന വിഷയം മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അത് യാത്രക്കാരെ എങ്ങനെ ബാധിക്കുമെന്നോ അവരുടെ ബുദ്ധിമുട്ടുകളോ നിർമാണ കരാർ നൽകുമ്പോൾ ദേശീയ പാത അതോറിറ്റി കണക്കാക്കിയിട്ടില്ല.
യാത്രക്കാർ ടോൾ കൊടുത്ത് യാത്ര ചെയ്യേണ്ടി വന്നപ്പോഴും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. ടോൾ പിരിക്കാനുള്ള നിയമപരമായ കാര്യങ്ങളെ തള്ളിക്കളയുന്നില്ലെങ്കിലും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിനു കാരണം ദേശീയപാത അതോറിറ്റി മറ്റൊരു കരാറുകാരൻ വഴി നൽകിയ കരാറോ അല്ലെങ്കിൽ സർവീസ് റോഡ് വേണ്ട
വിധത്തിൽ പരിപാലിക്കാത്തതോ ആണ്. കാരണങ്ങൾ എന്തൊക്കെയായാലും ഈ മേഖലയിൽ വലിയ തോതിൽ ട്രാഫിക് ബ്ലോക്കുണ്ട്.
അതുകൊണ്ടു തന്നെ നിയമപരമായതും അതേ സമയം, പൊതുജന താൽപര്യാർഥമുള്ളതുമായ കാര്യങ്ങളാണ് തങ്ങൾ പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കുന്നു.
ദേശീയപാത ഉപയോഗിക്കുന്നതിന് യാത്രക്കാർ ടോൾ കൊടുക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. അതേ സമയം തന്നെ അവർക്ക് സുഗമമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ ദേശീയപാത അതോറിറ്റിക്കോ അല്ലെങ്കിൽ ടോൾ പിരിക്കുന്നവർക്കോ ഉത്തരവാദിത്തമുണ്ട്.
പൊതുജന വിശ്വാസത്തിൽ അധിഷ്ഠിതമാണ് ഇരു കൂട്ടരും തമ്മിലുള്ള ബന്ധം. എന്നാൽ അതു ലംഘിക്കപ്പെടുകയാണെങ്കിൽ നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊതുജനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ അവകാശമുണ്ടെന്നത് അടിച്ചേൽപ്പിക്കാനാകില്ല.
ആധുനികകാലത്ത് സർക്കാരുകൾ സ്വകാര്യ പങ്കാളിത്തം അതിന്റെ നടപടികളിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ അത്തരം കരാറുകളിൽ ഏർപ്പെടുമ്പോൾ പൊതുജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട്.
ഇത്തരത്തിൽ ഏത് നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും പൊതുജനങ്ങളുടെ താൽപര്യങ്ങള്ക്കായിരിക്കണം മുൻഗണന.
സ്വകാര്യ പങ്കാളികളുമായി കരാർ ഉണ്ടാക്കുമ്പോഴും സർക്കാരുകൾക്ക് പൊതുജനങ്ങളോടുള്ള അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല. യാത്രക്കാർ റോഡ് ഉപയോഗിക്കുന്നതിന് പണം നൽകുകയും അവർക്ക് ആ സേവനം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള് നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടോൾ കൊടുക്കണമെന്ന് സർക്കാരുകൾക്ക് നിർബന്ധിക്കാനാവില്ല.
യാത്രക്കാർ ടോൾ കൊടുക്കാൻ നിയമപരമായി ബാധ്യസ്ഥരാകുമ്പോൾ സുരക്ഷിതവും സുഗമവുമായ റോഡ് യാത്ര എന്ന അവകാശവും അവർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു കാര്യം ചെയ്യുന്നതിൽ ദേശീയപാത അതോറിറ്റിയോ അവരുടെ ഏജന്റുമാരോ പരാജയപ്പെടുന്ന സാഹചര്യത്തിൽ അത് ജനങ്ങൾക്കു നൽകുന്ന പ്രതീക്ഷയെ ലംഘിക്കുന്നതും ടോളിന്റെ അടിസ്ഥാന സങ്കൽപ്പത്തെ തന്നെ ചോദ്യം ചെയ്യുന്നതുമാണ്.
ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ 2–3 മണിക്കൂറെങ്കിലും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇത്തരമൊരു സാഹചര്യത്തിൽ ടോൾ തുകയിൽ കുറവു വരുത്തുകയോ പ്രശ്നം പരിഹരിക്കുന്നതു വരെ ടോൾ പിരിക്കുന്നത് നിർത്തി വയ്ക്കുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ ദേശീയപാത അതോറിറ്റി ഇവിടെ പൊതുജന താൽപര്യം അവഗണിച്ചു എന്നു മാത്രമല്ല, അവരുയർത്തിയ ബുദ്ധിമുട്ടുകൾ ലഘുവായി എടുക്കുകയും ചെയ്തു.
പ്രശ്നപരിഹാരത്തിന് നടപടികൾ ഉണ്ടായില്ല എന്നാണ് മനസിലാകുന്നത്. ടോൾ തുക കുറയ്ക്കണോ വേണ്ടെന്നു വയ്ക്കണോ എന്നൊക്കെ കേന്ദ്ര സർക്കാരായിരുന്നു തീരുമാനിക്കേണ്ടത്.
കോടതിയല്ല അത്തരം ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുക. എന്നാൽ പൊതുജന താല്പര്യം ലംഘിക്കപ്പെടുകയും ദേശീയപാത അതോറിറ്റി ഇതിൽ നടപടി എടുക്കാതിരിക്കുകയും ചെയ്യുമ്പോൾ കോടതിക്ക് അതിൽ ഇടപെടാം.
ടോൾ പിരിക്കാനുള്ള കരാർ നേടുമ്പോൾ എന്തൊക്കെയാണോ യാത്രികർക്ക് നൽകേണ്ടത് അത് നൽകാതിരിക്കുമ്പോൾ ടോൾ പിരിക്കാമെന്ന് ദേശീയപാത അതോറിറ്റിക്കോ അവരുടെ ടോൾ പിരിവുകാർക്കോ അവകാശപ്പെടാൻ കഴിയില്ല.
കഴിഞ്ഞ ഫെബ്രുവരി മുതൽ വിവിധ സമയങ്ങളിലായി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ദേശീയ പാത അതോറിറ്റിക്ക് അവസരം കൊടുത്തിട്ടും അവർ പുലർത്തിയ ഉദാസീനതയിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. ദേശീയപാത അതോറിറ്റി, സംസ്ഥാന ചീഫ് സെക്രട്ടറി, ടോൾ പിരിക്കുന്ന കമ്പനി തുടങ്ങിയവരുയുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതു വരെ ടോൾ പിരിവ് നിർത്തി വയ്ക്കാൻ തങ്ങൾ ഉത്തരവിടുകയാണെന്നും കോടതി വ്യക്തമാക്കി.
ടോൾ പിരിവ് നിർത്തി വയ്ക്കാനുള്ള മറ്റൊരു ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുള്ള കാര്യം കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട് എന്നത് ദേശീയപാത അതോറിറ്റിക്ക് അവരുടെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാനുള്ള മാർഗമല്ല എന്നും കോടതി വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]