
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ ഗവർണർ – സർക്കാർ പോരിൽ നിർണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ഡിജിറ്റൽ സർവകലാശാല ആക്റ്റിൽ ഭേദഗതി വരുത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
ഇതിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വി സി നിയമന വ്യവസ്ഥകളിൽ അടക്കം മാറ്റം വരുത്തുന്നതാകും ഓർഡിനൻസ്.
യു ജി സി നിർദേശവും സുപ്രീം കോടതി വിധിയും അനുസരിച്ച് മാറ്റം വരുത്താനാണ് തീരുമാനം. സെർച്ച് കമ്മിറ്റി ഘടനയിലും മാറ്റം വരും.
കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021 ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു.
11-ാം വകുപ്പിന്റെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു ജി സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചതായി സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
താത്കാലിക വി സിക്ക് പകരം സ്ഥിരം വി സിയെ നിയമിക്കാനാണ് സർക്കാർനീക്കം. സിസാ തോമസിനെ ഗവർണർ താൽക്കാലിക വി സി ആയി നിയമിച്ചത് 6 മാസത്തേക്കാണ്.
ഇതടക്കം മറികടക്കാനുള്ള ഓർഡിൻസാകും സർക്കാർ കൊണ്ടുവരിക. എന്നാൽ ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോ എന്നതാണ് ആകാംക്ഷയേകുന്ന കാര്യം.
ഇന്നത്തെ മന്ത്രിസഭ യോഗത്തിലെ മറ്റൊരു തീരുമാനം നഗരസഭകള്‍, നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരമുള്ള വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളില്‍ ഇളവ് അനുവദിക്കും എന്നതാണ്. സബ്സിഡി മാർഗ്ഗരേഖയിലെ ഭൂമി വാങ്ങുന്നതും ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട
കാര്യങ്ങളിലുമാണ് ഇളവ് അനുവദിക്കുക. ഭവന നിർമ്മാണത്തിനുള്ള ഭൂമിയിൽ ബന്ധപ്പെട്ട
കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് ഭവന നിർമ്മാണം നടത്താൻ സാധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന നിബന്ധനയോടെ ഭവന നിർമ്മാണത്തിന് ധനസഹായം നല്‍കുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി 3 സെൻ്റിൽ നിന്നും 2 സെന്റായി കുറയ്ക്കും.
വീട് നിർമ്മാണത്തിന് റവന്യു ഭൂമിയോ മറ്റൊരു തരത്തിലുമുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കുന്ന തുകയ്ക്ക് ഉപരിയായി ആവശ്യകതയ്ക്കനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരമാവധി 2 ലക്ഷം രൂപ കൂടി നല്‍കും. വീടോ ഭൂമിയോ കിട്ടുന്നവര്‍ 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]