
തൊടുപുഴ ∙ കനത്ത മഴമൂലം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ഇടുക്കി ജില്ലയിൽ സർക്കാർ നിയന്ത്രണങ്ങൾ കാറ്റിൽപറത്തി
എംഎൽഎയുടെ സഹോദരൻ ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ്ലൈൻ പ്രവർത്തിപ്പിച്ചു. ഇരുട്ടുകാനത്തു പ്രവർത്തിക്കുന്ന ഹൈറേഞ്ച് സിപ്ലൈനാണ് വിലക്കുകൾ മറികടന്ന് ഇന്നലെ പ്രവർത്തിച്ചത്.
സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ ഒരു മാസം മുൻപ് ഇതേ സിപ്ലൈൻ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് നടത്തിപ്പുകാർക്കെതിരെ നടപടിയെടുത്തിരുന്നു.
ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ സാഹസിക വിനോദകേന്ദ്രങ്ങൾ പ്രവർത്തിക്കരുതെന്ന് കലക്ടർ ഉത്തരവിറക്കിയിരുന്നു.
എന്നാൽ ഇന്നലെ രാവിലെ മുതൽ തന്നെ സിപ്ലൈൻ പ്രവർത്തിച്ചു. മഴ പെയ്യുന്ന സാഹചര്യത്തിലും വിനോദസഞ്ചാരികളെ സാഹസികയാത്ര നടത്താൻ അനുവദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]