
കാഞ്ഞങ്ങാട്: മടിക്കൈ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിൽ റാഗിംഗ് പരാതി. പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി.
ബല്ലാ കടപ്പുറം സ്വദേശി ഷാനിദിന് ആക്രമണത്തിൽ സാരമായി പരുക്കേറ്റു. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തതിൻ്റെ പേരിൽ തുടങ്ങിയ തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്.
ഷാനിദിൻ്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മിൽ സംഘർഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു.
അടിയേറ്റ് ബോധം പോയ ഷാനിദിനെ സ്കൂളിലെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്. തോയമ്മലിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്.
സ്കൂളിൽ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് ഷാനിദ്. സംഭവത്തിൽ ഷാനിദിൻ്റെ കുടുംബം ഹൊസ്ദുർഗ് പൊലീസിന് പരാതി നൽകി.
കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. സ്കൂളിൻ്റെ ഭാഗത്ത് നിന്നുള്ള പരാതി നാളെ രാവിലെ പൊലീസിന് കൈമാറുമെന്നാണ് അധ്യാപകർ അറിയിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]