ഉരുൾ പൊട്ടലുണ്ടാകുമ്പോൾ പ്രഖ്യാപനം മാത്രം: മൂന്നാർ പൊൻമുടി ദുരന്തത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായം എവിടെ? ദുരന്തത്തിന് 4 വയസായി
മൂന്നാർ: 70 പേരുടെ ജീവനെടു ത്ത പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് 4 വയസ്സ് മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 2ലക്ഷം വീതം ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 3 ലക്ഷം രൂപയും നൽകി.
2020 ഓഗസ്റ്റ് 6ന് രാത്രി 10.40 നാണ് തുള്ളിതോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലു ണ്ടണ്ടായിരുന്ന 70 പേരുടെ ജീവനെടൂത്തത്.
22 വീടുകളിലായി (ലയങ്ങൾ) കിടന്നുറങ്ങിയിരുന്ന തോട്ടം തൊഴിലാളികളും ബന്ധുക്കളുമായിരുന്നു മരിച്ചവർ. ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടുനിന്ന തിരച്ചിൽ കണ്ടെടുത്തത്. 4 പേരെ ഇതുവരെ കണ്ടെത്താനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ പിന്നീട് മരിച്ചവരായി കന്നക്കാക്കി.അതുവരെ സംസ്ഥാനം കണ്ട തിൽ വച്ചേറ്റവും വലിയ ദുരന്തമാ :വിരുന്നു പെട്ടിമുടിയിലേത്.ദൂരന്തഭൂമി ജനവാസമില്ലാതെ കാടു കയറി ഇഴജന്തുക്കളുടെയും വന്യ മൃഗങ്ങളുടെയും ആവാസ കേന്ദ്ര മാണിന്ന്.
വാർത്താവിനിമയ സംവിധാന ങ്ങൾ താറുമാറായതിനാൽ രാത്രി നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേദിവസം രാവിലെയാണ്. മറ്റൊരിടത്തു താമസിച്ചിരുന്ന കണ്ണൻ ദേവൻ കമ്പനിയിലെ ഒരു ജീവനക്കാരൻ പുലർച്ചെ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഇദ്ദേഹം കീലോമിറ്ററുകളോളം നടന്നു രാജമലയിലെത്തി കമ്പനി അധികൃതരെ അറിയിച്ചു തുടർന്നാണ് രക്ഷാപ്രവർത്ത നം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]