പാരിസ്: പാരിസ് ഒളിംപിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യ മറ്റൊരു മെഡലിനരികെ. മിക്സഡ് സ്കീറ്റ് ടീം ഇനത്തില്‍ ഇന്ത്യയുടെ മഹേശ്വരി ചൗഹാനും ആനന്ദ്ജീത് സിംഗും വെങ്കലപ്പോരാട്ടത്തിന് യോഗ്യത നേടി. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 146/150 പോയിന്റുകളുമായി ഇരുവരും നാലാമത് ഫിനിഷ് ചെയ്തതോടെയാണിത്. മഹേശ്വരി ചൗഹാന് 74 ഉം ആനന്ദ്ജീത് 72 ഉം പോയിന്റുകള്‍ വീതം കരസ്ഥമാക്കി. ഇറ്റലി (149), അമേരിക്ക (148), ചൈന (146) ടീമുകളാണ് ഇന്ത്യക്ക് മുകളില്‍ യഥാക്രമം ആദ്യ മൂന്ന് പോയിന്റ് സ്ഥാനങ്ങളിലെത്തിയത്.
ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 6.30ന് മഹേശ്വരി ചൗഹാന്- ആനന്ദ്ജീത് സിംഗ് സഖ്യം വെങ്കല മത്സരത്തിന് ഇറങ്ങും. ചൈനീസ് സഖ്യമാണ് ഇരുവര്‍ക്കും എതിരാളികള്‍. ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്ന് മറ്റൊരു മെഡൽ പ്രതീക്ഷ കൂടിയുണ്ട്. പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സിലെ വെങ്കല പോരാട്ടത്തിന് ലക്ഷ്യ സെൻ വൈകിട്ട് ആറ് മണിക്ക് ഇറങ്ങും. സെമിയില്‍ ഡെന്മാര്ക്കിന്റെ വിക്ടർ അക്സൽസനോട് പൊരുതിത്തോറ്റാണ് ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. മലേഷ്യയുടെ ലീ സീ ജാ ആണ് ലക്ഷ്യയുടെ വരാനിരിക്കുന്ന എതിരാളി.
മറ്റ് മത്സരങ്ങള്‍
6:10 PM- സെയിലിംഗ് – പുരുഷന്മാരുടെ ഡിങ്കി റേസ് 9-10 – വിഷ്ണു ശരവണൻ
6:30 PM- ഗുസ്തി – വനിതകളുടെ 68 കിലോഗ്രാം റൗണ്ട് ഓഫ് 16 – നിഷ ദാഹിയ
7:50 PM- ഗുസ്തി – വനിതകളുടെ 68 കിലോ ക്വാർട്ടർ ഫൈനൽ (യോഗ്യതയ്ക്ക് വിധേയമായി)
10:34 PM- അത്ലറ്റിക്സ് – പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് 1 – അവിനാഷ് സാബ്ലെ
1:10 AM (ഓഗസ്റ്റ് 6)- ഗുസ്തി – വനിതകളുടെ 68 കിലോഗ്രാം സെമിഫൈനൽ (യോഗ്യതയ്ക്ക് വിധേയമായി).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]