
ചില അഭിനേതാക്കൾ അങ്ങനെയാണ്, സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റും. റിയാലിറ്റി ഷോകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് വെള്ളിത്തിരയിൽ എത്തിയവരാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
ഷോകളിൽ തിളങ്ങിയാലും സിനിമയിൽ ശോഭിക്കാനാവുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണ്. ആ അപൂർവ്വ ഭാഗ്യം ലഭിച്ച നടികളില്‍ ഒരാളാണ് വിൻസി അലോഷ്യസ്.
നായികാ- നായകന് എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് വിൻസി. ഇപ്പോഴിതാ വിൻസി പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് സ്വീകരിച്ച ശേഷമുള്ള പോസ്റ്റ് ആണിത്.
ഒപ്പം മമ്മൂട്ടിയും ഉണ്ട്. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിൻസിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
പുരസ്കാരം സ്വീകരിച്ച വിൻസി നേരെ വന്ന് മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങുന്നുണ്ട്. പിന്നാലെ നെഞ്ചോട് ചേർത്ത് അശ്ലേഷിക്കുന്ന മമ്മൂട്ടിയെയും വിൻസി പങ്കുവച്ച ഫോട്ടോയിൽ കാണാം. ‘ഈ നിമിഷത്തിന് ഫിലിം ഫെയറിന് നന്ദി’, എന്നാണ് ഫോട്ടോകൾ പങ്കുവച്ച് വിൻസി കുറിച്ചത്.
പിന്നാലെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. വിൻസിയുടെ വളർച്ചയിൽ അഭിമാനം ഉണ്ടെന്ന് പറഞ്ഞാണ് പലരുടെയും കമന്റുകൾ.
ഒപ്പം മമ്മൂട്ടിയുടെ അനുഗ്രഹം നേടിയ ഭാഗ്യവതിയാണ് വിൻസി എന്നും ചിലർ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്. ഫിലിം ഫെയറിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയ്ക്ക് ആയിരുന്നു.
നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. മുടക്കുമുതൽ 100 കോടിക്ക് മേൽ ! പ്രകടനത്തില്‍ ഞെട്ടിക്കാൻ ‘ലാലേട്ടൻ’; പുത്തന്‍ പടങ്ങളുടെ ബജറ്റ് റിപ്പോര്‍ട്ട് സൗബിന്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷത്തില്ത്തിയ വികൃതിയിലൂടെയാണ് വിന്‍സി വെള്ളിത്തിരയില്‍ എത്തുന്നത്.
പിന്നീട് കനകം കാമിനി കലഹം, ഭീമൻ്റെ വഴി, ജനഗണമന, സോളമൻ്റെ തേനീച്ചകൾ, സൗദി വെള്ളക്ക, പദ്മിനി, മാരിവില്ലിൻ ഗോപുരങ്ങൾ, രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ഭാഗമായി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]