

കായംകുളം എം.എസ്.എം കോളേജ് വനിതാ ഹോസ്റ്റലിനകത്ത് രാത്രി കാലത്ത് അപരിചിതൻ; ഭയന്ന് വിറച്ച് വിദ്യാർത്ഥിനികൾ .
ആലപ്പുഴ :കായംകുളം എം.എസ്.എം കോളേജിൽ വനിതാ ഹോസ്റ്റലിനകത്തു പ്രവേശിച്ച അപരിചിതനെ കണ്ട് ഭയന്ന് വിറച്ച വിദ്യാർത്ഥിനികൾ . പോലീസിനും മാനേജ്മെന്റിനും പരാതി നൽകിയിട്ടും തുടർച്ചായി നാലാം ദിവസവും അപരിചിതൻ കോളേജ് ഹോസ്റ്റലിൽ എത്തി .ഉറങ്ങാൻ പോലുമാകാതെ ഭയപ്പാടിൽ ആണെന്ന് പെൺകുട്ടികൾ പറഞ്ഞു.
ഭയവും ഉറക്കക്ഷീണവും മൂലം മൂന്ന് വിദ്യാർത്ഥികൾക്ക് കോളേജിൽ ബോധക്ഷയം ഉണ്ടായി.
കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിയോടെ ആണ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ശുചിമുറിയുടെ ഉള്ളിൽ
അപരിചിതനെ കാണുന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
. ഭയന്ന് വിറച്ചുപോയ പെൺകുട്ടി പിന്നീട് മുറിയിലേക്ക് എത്തിയപ്പോൾ
ഉറങ്ങികിടക്കുന്ന സഹപാഠിയെ നോക്കി നിൽക്കുന്ന ഇയാളെ വിണ്ടും കണ്ടു.
തിരിഞ്ഞു നോക്കിയ അയാൾ രൂക്ഷമായി പിന്നിൽ നിൽക്കുന്ന തന്നെ നോക്കിയതായി അവൾ പറയുന്നു .ഒന്ന്
നിലവിളിക്കാൻ പോലും ആകാത്തവിധം ഭയന്ന അവസ്ഥ ആയിരുന്നു.
പിന്നീട് ധൈര്യം സംഭരിച്ചു അലറി വിളിക്കുകയായിരുന്നു .. കുട്ടികൾ പറയുന്നത് സത്യമാണെന്നു സിസി ടി വി ദൃശ്യങ്ങൾ സ്ഥിരീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]