
ജ്യോതി വന്നത് സർക്കാർ ക്ഷണിച്ചിട്ട്, ബിന്ദുവിന്റെ വീട് സന്ദർശിച്ച് വീണ ജോർജ്, ടെക്സസ് മിന്നൽപ്രളയത്തിൽ മരണം 51 –പ്രധാന വാർത്തകൾ
ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമാണെന്ന നിർണായക വിവരം പുറത്തുവന്നത് ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി. ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യം 51 ആയത് വേദനിപ്പിക്കുന്ന വാർത്തകളിലൊന്നായി.
എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപണികൾക്കായി വിദഗ്ധരെത്തിയ എയർബസ് 400 തിരികെ മടങ്ങിയതും വാർത്തകളിൽ ഇടം നേടി. അറിയാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും. എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപണികൾക്കായി ബ്രിട്ടനിൽനിന്ന് വിദഗ്ധരെത്തിയ ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 തിരികെ മടങ്ങി.
വിമാനം ഒമാനിലേക്കാണ് മടങ്ങുന്നതെന്നാണ് വിവരം. വിമാനത്തിൽനിന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപകരണങ്ങൾ പുറത്തിറക്കി.
ഇതിനുപിന്നാലെ എഫ് 35 ബി വിമാനം ഹാങ്ങറിലേക്ക് കെട്ടിവലിച്ചു നീക്കി. എയർ ഇന്ത്യയുടെ മെയിന്റനൻസ് ഹാൻഡിലിലായിരുന്നു എഫ് 35 ഇത്രയും ദിവസം ഉണ്ടായിരുന്നത്.
എയർ ഇന്ത്യയുടെ തന്നെ ഹാങ്ങറിലേക്കാണ് വിമാനം മാറ്റിയിരിക്കുന്നത്. 17 പേരടങ്ങിയ ബ്രിട്ടിഷ് സംഘമാണ് അറ്റകുറ്റപണികൾക്കായി എത്തിയത് പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശി വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് വിവരാവകാശരേഖ.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ ടൂറിസം വകുപ്പ് ക്ഷണിച്ചത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കി.
വേതനവും സർക്കാർ നൽകി. ടൂറിസം വകുപ്പ് ഇതിനായി സ്വകാര്യ ഏജൻസിക്ക് കരാർ നൽകുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. ഗവ.മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി.
കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു.
മകന് പഠനത്തിനനുസരിച്ച് ജോലി നൽകണമെന്ന് കുടുംബം അഭ്യർഥിച്ചു. പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.
അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 51 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ പറഞ്ഞു.
വേനൽക്കാല ക്യാംപിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ കാണാതായി. ഇവരിൽ മിക്കവരും 12 വയസ്സിനു താഴെ പ്രായമുള്ളവരാണ്.
ചെളിയിൽ മുങ്ങിയ നിലയിലാണ് ക്യാംപ്. കേരള സർവകലാശാലയിലെ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് സിൻഡിക്കറ്റ്.
വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത റജിസ്ട്രാർ സർവകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തു. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കണമെന്ന് റജിസ്ട്രാറോട് സിൻഡിക്കറ്റ് ആവശ്യപ്പെട്ടിരുന്നു.
വൈകിട്ട് 4.30നാണ് റജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശലയിൽ എത്തിയതെന്നാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]