
‘അധികാരത്തിലിരിക്കുന്നത് പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടും; ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്കാർ എങ്കിലും കൊടുക്കണം’
കോട്ടയം ∙ ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തുണച്ച് പി.പി. ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാകുമ്പോൾ ചിലർക്ക് ഉശിര് കൂടുമെന്നാണ് ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോൾ അവർക്കൊപ്പം നിൽക്കുക എന്നത് ഓരോ കമ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും ദിവ്യ കുറിച്ചു.
ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്കാർ എങ്കിലും കൊടുക്കേണ്ടതാണെന്നും ദിവ്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
ദിവ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കോട്ടയം മെഡിക്കൽ കോളജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്.
ബിന്ദുവിന്റയും കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. വലതു മാധ്യമങ്ങൾക്കു റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്.
ഇടതു ഭരണത്തിന്റെ തുടർച്ചയിൽ അധികാരം, ചെങ്കോൽ ഇനിയും കിട്ടില്ലെന്ന തിരിച്ചറിവിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന കോപ്രായങ്ങൾ ജനം പുച്ഛത്തോടെ തള്ളികളഞ്ഞു കഴിഞ്ഞു.
ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്കാർ എങ്കിലും കൊടുക്കേണ്ടതാണ്. കെട്ടിടം തകർന്നു വീണു എന്ന് കേട്ടപ്പാടെ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ ചാണ്ടി ഷോ അൽപസമയം നിർത്തി വച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അങ്ങയ്ക്കു നേതൃത്വം കൊടുക്കാൻ പാടില്ലായിരുന്നോ.
യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച മുണ്ടക്കയത്തെ 30 വീടിനു വേണ്ടി പിരിച്ചെടുത്തു മുക്കിയ കോടികളെ കുറിച്ച് ഇനി ആരും ചോദിക്കുകയും ചെയ്യരുത്. അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോൾ ഉശിരു കൂടും ചിലർക്ക്.
കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെ നിൽക്കുക ഓരോ കമ്യൂണിസ്റ്റുക്കാരുടെയും ചുമതലയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]