
കരമനയിൽ വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിനു 3 ദിവസം പഴക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കരമനയിൽ തെലുങ്കുചെട്ടി തെരുവിൽ വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ. ടിസിആർഡബ്ല്യുഎ (88) യിൽ ആർ.ശശിയെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസം പഴക്കമുണ്ട്. മൃതദേഹത്തിനു സമീപം മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വീട്ടില് ഒറ്റയ്ക്കായിരുന്നു താമസം.
കരമന പൊലീസ് അൽപസമയം മുൻപ് സ്ഥലത്ത് എത്തി. നാളെ ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തും. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. മരണകാരണം എന്താണെന്ന് വിശദ പരിശോധനയ്ക്ക് ശേഷമേ പറയാനാകൂവെന്ന് കരമന പൊലീസ് അറിയിച്ചു. മകൻ: ഹരികൃഷ്ണൻ.