
‘സ്ത്രീകളായാൽ ഇങ്ങനത്തെ വസ്ത്രങ്ങളൊന്നും ധരിക്കരുത്. മാന്യമായ വസ്ത്രം ധരിക്കണം’ മിക്കവരും പറയുന്ന കാര്യമാണിത്. കാലം എത്ര മാറിയെന്ന് പറഞ്ഞാലും ഇങ്ങനെയുള്ള ചിന്താഗതികൾക്കൊന്നും വലിയ വ്യത്യാസമൊന്നുമില്ല. ഇന്നും സ്ത്രീകളെ അവരുടെ വസ്ത്രം നോക്കി വിലയിരുത്തുന്ന, വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട്. അതുപോലെ, പറഞ്ഞ ഒരു കൂട്ടർക്ക് കുറച്ച് സ്ത്രീകൾ തക്ക മറുപടി തന്നെ നൽകി.
മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. ‘ശ്രദ്ധയാകർഷിക്കാതെയിരിക്കാൻ മാന്യമായി വേണം വസ്ത്രം ധരിക്കാൻ’ എന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്ന ഒരു പോസ്റ്റർ ഒരിടത്ത് പതിച്ചിരിക്കുകയാണ്. ഈ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ, ഒരുകൂട്ടം സ്ത്രീകൾ ഈ പോസ്റ്ററിന് മറുപടിയായി മറ്റൊരു പോസ്റ്റർ പതിച്ചിട്ടുണ്ട്. അതാണ് പോസ്റ്റർ വൈറലാവാൻ കാരണവും. ആദ്യം പതിച്ചിരിക്കുന്ന പോസ്റ്ററിൽ പറയുന്നത്, ‘സ്ത്രീകളേ, ആരും നിങ്ങളെ ദുഷിച്ച കണ്ണുകളോടെ നോക്കാൻ ധൈര്യപ്പെടാത്ത വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക’ എന്നാണ്. Mast Group എന്ന സംഘമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
അതിനു കീഴിലാണ് സ്ത്രീകൾ തങ്ങളുടെ മറുപടി പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. Trasth Group എന്ന സംഘമാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. അതിൽ പറയുന്നത്, ‘പുരുഷന്മാരേ, നിങ്ങൾ നിങ്ങളുടെ മനസ്സ് ശുദ്ധമാക്കി വയ്ക്കുക. അപ്പോൾ പിന്നെ ആരെന്ത് വസ്ത്രം ധരിച്ചാലും നിങ്ങളുടെ കണ്ണുകൾ അതിൽ പതിയില്ല’ എന്നാണ്.
അധികം വൈകാതെ തന്നെ രണ്ട് പോസ്റ്ററുകളുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പുരുഷന്മാരുടെ പോസ്റ്ററിന് തക്ക മറുപടി നൽകിയ സ്ത്രീകളെ ഭൂരിഭാഗം പേരും അഭിനന്ദിച്ചു. ഒപ്പം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവരെ കടുത്ത ഭാഷയിൽ പലരും വിമർശിച്ചു.
(ചിത്രം പ്രതീകാത്മകം)
Last Updated Jul 6, 2024, 12:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]