
ദില്ലി: തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ്മയ്ക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 ആണ് മഹുവയ്ക്കെതിരെ ചാർജ് ചെയ്തിരിക്കുന്ന കുറ്റം.
ഉത്തർപ്രദേശിലെ ഹത്റസിൽ ദുരന്തത്തിൽപ്പെട്ട സ്ത്രീകളെ കാണാനെത്തിയ രേഖാ ശർമ്മയ്ക്ക് സ്തീകളിലൊരാൾ കുടപിടിച്ച് കൊടുക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലിയ വിമർശനമാണ് രേഖാ ശർമ്മയ്ക്കെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് രേഖാ ശർമ്മ നടത്തിയ പരാമർശമാണ് കേസിന് ആസ്പദം. അവർ തന്റെ മുതലാളിക്ക് പൈജാമ പിടിക്കുന്ന തിരക്കിലാണെന്നായിരുന്നു മഹുവയുടെ പരാമർശം. ഇതിനെതിരെയാണ് കമ്മീഷൻ കേസെടുത്തത്.ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 ലോക്സഭ സ്പീക്കറിനും ദില്ലി പൊലീസിനും കമ്മീഷൻ ഇതിനെ സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.
Last Updated Jul 5, 2024, 7:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]