
പാറ്റ്ന: ബിഹാറിലെ പാലങ്ങൾ തുടർച്ചയായി പൊളിയുന്ന സാഹചര്യത്തിൽ ജലവകുപ്പിലെ 11 എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു. പതിനഞ്ച് ദിവസത്തിനിടെ പത്ത് പാലങ്ങൾ പൊളിഞ്ഞത് രാജ്യമാകെ ചർച്ചയായതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി കൈക്കൊണ്ടിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപണം കടുപ്പിച്ചു. താൻ പതിനെട്ട് മാസം പൊതുമരാമത്തിന്റെ ചുമതല വഹിച്ചപ്പോൾ കാര്യമായി ഫണ്ട് നൽകിയിരുന്നില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു. ജെഡിയു വൻ അഴിമതിയാണ് നടന്നതെന്നും ഇവ ആരാണ് പണിതതെന്ന് ഫലകങ്ങൾ നോക്കിയാൽ മനസ്സിലാകുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]