
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവു വന്ന കുട്ടമ്പേരൂർ പതിനൊന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റ ചട്ടം ചൊവ്വാഴ്ച മുതൽ നിലവിൽ വന്നതോടെ മാന്നാർ വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് മാറി.
പതിനൊന്നാം വാർഡായ കുട്ടംപേരൂരിൽ നിന്ന് മത്സരിച്ച് വിജയിച്ച സുനിൽ ശ്രദ്ധേയം യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നെന്നും കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിച്ച് ജയിച്ചതെന്നും 2020 ഡിസംബറിൽ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് എൽ ഡി എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സുജിത് ശ്രീരംഗം നടത്തിവന്ന നിയമ പോരാട്ടത്തിലൂടെയാണ് സുനിൽ ശ്രദ്ധേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയതോടെ സ്ഥാനാർഥികൾക്കായി രാഷ്ട്രീയ കക്ഷികൾ തിരക്കിട്ട ചർച്ചയിലാണ്. 11 വരെയാണ് നാമ നിർദേശ പത്രികാ സമർപണം. സൂക്ഷ്മ പരിശോധന 12 ന് നടക്കും. 15 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ജൂലായ് 31 ന് നടക്കും.
Last Updated Jul 5, 2024, 6:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]