വയനാട് ജില്ലയിലെ കുടുംബശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ അടിയന്തര നടപടി. ആദിവാസി വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച 50 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രസ്തുത സംഭവത്തിൽ സിപിഐഎം കൽപ്പറ്റ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി ജയേഷ് വി, പുൽപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഹരീഷ്, തിരുനെല്ലി ആദിവാസി വികസന കോഡിനേറ്റർ സായി കൃഷ്ണൻ എന്നിവരെയാണ് ജോലിയിൽ നിന്നും സംഘടനയിൽ നിന്നും പുറത്താക്കിയത്. വയനാട് കളക്ടർ മുഖാന്തരം അനുവദിച്ച 50 ലക്ഷം രൂപയുടെ വിനിയോഗത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച വരുത്തുകയും സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഉന്നതതല ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

