
മസ്കിന്റെ കമ്പനികൾക്കുള്ള കരാറുകളും സബ്സിഡികളും നിർത്തുമെന്ന് ട്രംപ്; ഡ്രാഗൺ പേടകം ഡീകമ്മിഷൻ ചെയ്യുമെന്ന് മസ്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് . ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തെ ചൊല്ലി ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
‘നമ്മുടെ ബജറ്റിൽ കോടിക്കണക്കിന് ഡോളർ ലാഭിക്കാനുള്ള ഏറ്റവും നല്ല എളുപ്പവഴി മസ്കിന്റെ കമ്പനികൾക്ക് സർക്കാർ നൽകുന്ന കരാറുകളും സബ്സിഡികളും അവസാനിപ്പിക്കുകയെന്നതാണ്.’ – ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ട്രംപ് – മസ്ക് ബന്ധം വഷളായതിനു പിന്നാലെ മസ്കിന്റെ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 15,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. അതേസമയം, തന്റെ കമ്പനികൾക്കുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഡ്രാഗൺ പേടകം ഡീകമ്മിഷൻ ചെയ്യാനുളള നടപടികൾ സ്പെയ്സ് എക്സ് ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക് പ്രതികരിച്ചു.