
കെപിസിസി അധ്യക്ഷ പദവി: ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുസ്ലീം ലീഗ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിനുള്ളിലുണ്ടായ ചർച്ചകളിൽ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഈ വിഷയത്തിൽ യുഡിഎഫ് ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്ന വാദം ശരിയല്ലെന്നും അദ്ദേഹം ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള ബാധ്യത എല്ലാ ഘടകക്ഷികൾക്കും ഉണ്ട്. എൽഡിഎഫ് ദുർഭരണം മടുത്ത ജനത യുഡിഎഫിനെ ആഗ്രഹിക്കുന്നു. ആ ആഗ്രഹ സഫലീകരണത്തിനു യുഡിഎഫ് നേതൃത്വം തയാറാകേണ്ടതുണ്ട്. ഇതിനിടെ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പി.എം.എ സലാം വിശദീകരിച്ചു.
സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റമുണ്ടാകുന്ന വാർത്തകൾക്കിടെ കണ്ണൂരിലും ഈരാറ്റുപേട്ടയിലും കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള നായകൻ’ എന്നായിരുന്നു ഈരാറ്റുപേട്ടയിൽ ‘സേവ് കോൺഗ്രസ് രക്ഷാസമിതി’ എന്ന പേരിൽ പതിച്ച പോസ്റ്ററിൽ പറയുന്നത്. ‘പ്രസിഡന്റിന്റെ കൂടെ കൂടിയവരല്ല, കെ.സുധാകരന്റെ കൂടെ കൂടിയവരാണ് ഞങ്ങള്’ എന്ന് ‘മൂവർണ്ണത്തെ സ്നേഹിച്ച കോൺഗ്രസ് പടയാളികൾ’ എന്ന പേരിൽ കണ്ണൂരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നു.