
‘പെട്ടെന്നാകും സൈറന്‍ മുഴങ്ങുക, അതോടെ എല്ലാം മാറിമറിയും; ഇത് ഭീതി അല്ല തയാറെടുപ്പ്’: ബ്ലാക്ക് ഔട്ട് ആക്ഷന്‍ പ്ലാന്‍ – വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ വ്യോമാക്രമണം ഉണ്ടായാല്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിഡിയോ പുറത്തവിട്ടു. ആക്രമണം സംബന്ധിച്ച് അറിയിപ്പു കിട്ടിയാല്‍ എന്തൊക്കെ ചെയ്യണമെന്നാണ് വിഡിയോയില്‍ പറയുന്നത്. ‘‘ജീവിതം സമാധാനപരമായി സന്തോഷത്തോടെ പോകുമ്പോഴോ, കുടുംബാംഗങ്ങള്‍ ഒരുമിച്ച് ആഹാരം കഴിക്കുമ്പോഴോ, കുട്ടികള്‍ കളിക്കുന്നതിനിടയിലോ, ചന്തകളില്‍ ആളുകള്‍ കൂടി നില്‍ക്കുമ്പോഴോ ആകാം എയര്‍ റെയ്ഡ് സൈറന്‍ മുഴങ്ങുന്നത്.
ഇതോടെ എല്ലാം മാറി മറിയും. ഇന്ത്യയുടെ സുരക്ഷ ആരംഭിക്കുന്നത് അതിര്‍ത്തികളില്‍ അല്ല. അത് നിങ്ങളില്‍നിന്നാണു തുടങ്ങുന്നത്. സൈറന്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്നു തന്നെ പ്രതികരിക്കണം. എല്ലാ ലൈറ്റുകളും ഫാനുകളും ഉപകരണങ്ങളും ഓഫ് ചെയ്യണം. ജനാലകള്‍ അടച്ച് കര്‍ട്ടനുകള്‍ ഇടണം. ഒരുതരി വെട്ടം പോലും ശത്രുവിന്റെ ലക്ഷ്യമാകാം. ഇത് ഭീതി അല്ല തയാറെടുപ്പാണ്. സ്വയമേ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാവുന്നത് ഒരു രാജ്യത്തിന്റെ കരുത്താണ്.’’– വിഡിയോയിൽ പറയുന്നു.
‘‘എന്താണു ചെയ്യേണ്ടതെന്നു കുട്ടികളെ പഠിപ്പിക്കുക. കുട്ടികള്‍ കര്‍ട്ടനിടുകയും മുത്തശ്ശനെയും മുത്തശ്ശിയെയും സഹായിക്കുകയും ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്യട്ടെ. കുടുംബമൊന്നാകെ നിശബ്ദരായി ഇരിക്കണം. ഇതിനുള്ളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഏതെങ്കിലും തരത്തില്‍ ലൈറ്റ് പുറത്തുവരുന്നുണ്ടോ എന്നറിയാന്‍ റൂഫ്ടോപ്പുകള്‍ പരിശോധിക്കണം. സ്ത്രീകള്‍ അയല്‍വാസികളായ വൃദ്ധരുടെ അടുത്തെത്തണം. അതിര്‍ത്തിയില്‍ കാവലാളുകളായി സൈനികരും. ഇത് ഇന്ത്യയാണ്. ഓരോ കുടുംബവും ഒരു കോട്ടയാണ്. ഓരോ പൗരനും ഒരോ പരിചയും. ഇരുട്ടില്‍ നാം ഒളിക്കുകയല്ല. നമ്മള് ഒന്നിക്കുകയാണ്. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ ബ്ലാക്ക് ഔട്ട് വ്യാപിക്കും. ഭയം കൊണ്ടല്ല, സ്നേഹം കൊണ്ട്. രാജ്യത്തോടും പരസ്പരവുമുള്ള സ്നേഹം. ഓരോ പരീക്ഷണത്തിലും ഇന്ത്യ കരുത്തുകൊണ്ടു മാത്രമല്ല ഐക്യം കൊണ്ടുമാണ് നിലനില്‍ക്കുന്നത്. ശാന്തരായും കരുത്തരായും ഇരിക്കുക. ഇന്ത്യ നമ്മുടേതാണ്.’’- വിഡിയോയില്‍ പറയുന്നു.