
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്റ്റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
വനിതാ അധ്യക്ഷർ
- പഞ്ചായത്ത് -471
- ബ്ലോക്ക് -77
- മുനിസിപ്പാലിറ്റി-44
- കോർപ്പറേഷൻ-3
- ജില്ലാ പഞ്ചായത്ത്-7
ആകെ-602 അധ്യക്ഷ പദങ്ങളാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുക. ആകെ 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള അംഗവും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയർമാരാകും, 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതകൾ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് അധ്യക്ഷ പദവികൾ സ്ത്രീകൾക്ക് നിശ്ചയിച്ചു. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]