
അകാലത്തിൽ പൊലിഞ്ഞ എഡിറ്റർ നിഷാദ് യൂസഫിനെ ഓർത്ത് സംവിധായകൻ തരുൺ മൂർത്തി. തുടരും സിനിമ എഡിറ്റ് ചെയ്തത് നിഷാദ് ആയിരുന്നു. തങ്ങളുടെ സിനിമ നല്ല രീതിയിൽ പ്രദർശനം തുടരുകയാണെന്നും നിഷാദിന്റെ വർക്കിനെ കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ടെന്നും തരുൺ കുറിക്കുന്നു. ഒപ്പം തുടരുവിൽ നിഷാദ് അഭിനയിച്ച ലൊക്കേഷൻ ഫോട്ടോകളും തരുൺ പങ്കിട്ടിട്ടുണ്ട്.
‘സഹോദരാ.. നമ്മുടെ സിനിമ നന്നായി ഓടുന്നുണ്ട്. ആളുകൾ നിന്റെ ജോലിയെക്കുറിച്ച് ധാരാളം സംസാരിക്കുന്നുണ്ട്’, എന്നായിരുന്നു തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്. ‘നല്ലൊരു കഴിവുള്ള ശില്പി. വലിയ നഷ്ടം’, എന്നാണ് ചിലർ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ff