
അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനിടെ, യുഎസില്‍ നിന്നുള്ള സ്റ്റീല്‍, ഓട്ടോ ഘടകങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് താരിഫ് ഈടാക്കില്ലെന്നുള്ള നിര്‍ദേശം ഇന്ത്യ മുന്നോട്ട് വച്ചതായി സൂചന. ബ്ലൂംബെര്‍ഗ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരിമിതമായ അളവിലുള്ള ഇറക്കുമതികള്‍ക്ക് മാത്രമേ ഡ്യൂട്ടി ഇളവ് ബാധകമാകൂ. യുഎസില്‍ നിന്നുള്ള ഇറക്കുമതി ഒരു നിശ്ചിത പരിധിക്കപ്പുറം, പോവുകയാണെങ്കില്‍ അതിന് തീരുവകള്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉഭയകക്ഷി വ്യാപാര കരാറിലെ ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഏപ്രില്‍ അവസാനം യുഎസ് സന്ദര്‍ശിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥരാണ് ഈ വാഗ്ദാനം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഏപ്രില്‍ 2 ന് ഡൊണാള്‍ഡ് ട്രംപ് ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ രാജ്യങ്ങള്‍ക്കും പുതിയ താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. പുതിയ താരിഫ് പ്രഖ്യാപനങ്ങള്‍ പ്രകാരം, യുഎസിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യക്ക് 26 ശതമാനം തീരുവയാണ് ചുമത്തിയത്. .
ഡൊണാള്‍ഡ് ട്രംപ് താരിഫ് പ്രഖ്യാപനം നടത്തിയതിന് ശേഷം യുഎസുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കാമെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.താരിഫ് ചുമത്തല്‍ ജൂലൈ 9 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ഒരു രാജ്യവും യുഎസുമായി ഒരു നിശ്ചിത കരാറില്‍ ഒപ്പുവച്ചിട്ടില്ല.
അതേ സമയം വ്യാപാരബന്ധമുള്ള രാജ്യങ്ങളുമായി കരാര്‍ ഒപ്പുവയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ്. എയര്‍ഫോഴ്സ് വണ്ണില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, ഈ ആഴ്ച തന്നെ വ്യാപാര കരാറുകള്‍ പ്രഖ്യാപിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ പല രാജ്യങ്ങളുമായും ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ച വിദേശ സിനിമകളുടെ താരിഫ് സംബന്ധിച്ച നിര്‍ദ്ദേശം ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]