
തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരം; അടിച്ചുപൊളിക്കണം: ഇത്തവണത്തെ പൂരം ചിതറിക്കുമെന്ന് സുരേഷ് ഗോപി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ് എന്ന് ത്തിനെത്തിയ . തൃശൂരിന്റെ സ്വന്തം എംപിയായ ശേഷമുള്ള ആദ്യ പൂരമാണിത്. മന്ത്രിസ്ഥാനമൊക്കെ ആടയാഭരണമാണ്. സ്ഥാനാർഥിയായിട്ട് മത്സര രംഗത്ത് നിന്നപ്പോഴും പൂരത്തിന് ആസ്വാദകനായാണ് എത്തിയത്. ഇപ്പോൾ ഉത്തരവാദിത്തം കൂടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇന്റലിജൻസിന്റെ നിർദേശങ്ങൾ പൊലീസ് കൃത്യമായി അടിച്ചേൽപ്പിക്കുന്നുണ്ട്. അടിച്ചുപൊളിക്കണം, അടിച്ചുപെടയ്ക്കണം. സാംപിൾ വെടിക്കെട്ട് ഒന്നുമല്ല, വരാൻ പോകുന്നതേയുള്ളൂ. പൂരത്തെപ്പറ്റി പകുതിയിൽ കൂടുതലും പറഞ്ഞുകേട്ട അറിവാണ്. മഠത്തിൽവരവും വെടിക്കെട്ടും മാത്രമാണ് തനിക്ക് ആകെ പരിചയമുള്ളത്.
തൃശൂർ ചങ്കിലാണ്, ചങ്കിലാണ് പൂരം. ഇത്തവണത്തെ പൂരം ചിതറിക്കും. ആർപ്പോ വിളിച്ച് എല്ലാവരും കയറിക്കോയെന്നും സുരേഷ് ഗോപി പറഞ്ഞു.