
തുണി കഴുകുന്നതിനിടെ കിണറ്റിൽ വീണ് യുവതി, രക്ഷിക്കാനായി ചാടി ഭർത്താവും ഭർതൃമാതാവും; 3 പേരും മുങ്ങിമരിച്ചു
ചെന്നൈ ∙ വിരുദുനഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു. സാത്തൂരിനടുത്താണു ദാരുണ സംഭവം.
ഏഴയിരംപണ്ണ സ്വദേശിനിയായ മഹേശ്വരി തുണി കഴുകുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു.
മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി.
മഹേശ്വരിയെ രക്ഷിക്കാനായി ഇവർ കിണറ്റിൽ ഇറങ്ങിയെങ്കിലും മുങ്ങി മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]