
ദില്ലി: പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നൽകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്. അതേസമയം, ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വ്യോമസേന സൈനികന് വിക്കി പഹാഡെയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ വിമാനത്താവളത്തിൽ ഔദ്യോഗിക ബഹുമതികൾ നൽകി.
അതിനിടെ, ജമ്മു കാശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണോയെന്ന ചോദ്യം ആവർത്തിക്കുയാണ് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിംഗ് ചന്നി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും 40 ജവാൻമാർക്ക് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായി. എന്തുകൊണ്ട് കേന്ദ്രസർക്കാറിന് ഇതുവരെ അതിന്റെ കുറ്റവാളികളെ കണ്ടെത്താനായില്ലെന്നും, ഇന്റലിജൻസ് സംവിധാനം എന്തുകൊണ്ട് വീണ്ടും പരാജയപ്പെട്ടെന്നും ചന്നി ചോദിച്ചു.
Last Updated May 6, 2024, 2:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]