
തിരുവനന്തപുരം: റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അതിക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വര്‍ക്കല, അയിരൂര്‍ സ്വദേശി സന്തോഷ് കുമാര്‍ ആണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിടിയിലായത്. വഞ്ചിയൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
വഞ്ചിയൂർ കോടതി പരിസരത്ത് വച്ചാണ് ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകയ്ക്കെതിരെ ഇയാള്‍ അതിക്രമം നടത്തിയത്. എന്നാല്‍ മാധ്യമ പ്രവർത്തക പ്രതികരിക്കുകയും സഹപ്രവർത്തകർ ഇടപെടുകയും ചെയ്തതതോടെ സന്തോഷ് കുമാര്‍ കോടതി വളപ്പിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. മെയ് നാലിനായിരുന്നു സംഭവം.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയും ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]