
പത്തനംതിട്ട: ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്ന് രാവിലെയാണ് സംഭവം.
ഓടിക്കൂടിയ നാട്ടുകാർ, ഫയർഫോഴ്സ് എത്തും മുൻപ് എല്ലാവരെയും രക്ഷിച്ചു. അഞ്ച് പേരെയും അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ആഴമേറിയ കിണറ്റിൽ ഓക്സിജന്റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായത്.
Last Updated May 5, 2024, 4:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]