
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ തെക്കേവേലിക്കകം വിനയ്(27) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും നടത്തിയ പരിശോധനക്കിടെ പിടിയിലായത്. ഇയാളിൽ നിന്ന് 6 ഗ്രാം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കളർകോട് ബൈപ്പാസിന് സമീപമുള്ള മോമോസ് റമ്പോച്ചി റസ്റ്റോറന്റിന് മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കടയിൽ അർധ രാത്രിയിലും യുവതി യുവാക്കളുടെ സാന്നിധ്യം പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.
Last Updated May 5, 2024, 9:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]