
കാട്ടിൽ നിന്നുള്ള വീഡിയോ കാണാൻ ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമാണ്. അതിൽ തന്നെ ആന, കടുവ, പുലി, സിംഹം ഒക്കെയാണ് പലരുടേയും ഇഷ്ടപ്പെട്ട മൃഗങ്ങൾ. അതിൽ തന്നെ ആനകളുടെ അനേകക്കണക്കിന് വീഡിയോയാണ് ഓരോ ദിവസവും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നമുക്ക് മുന്നിലെത്തുന്നത്. ആളുകൾക്ക് അത് കാണാനിഷ്ടവുമാണ്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇതും.
വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് വന്യജീവി ഫോട്ടോഗ്രാഫർ ഫിലിപ്പാണ്. വീഡിയോയിൽ കാണുന്നത് ഒരു കുട്ടിയാന തന്റെ അമ്മയാനയ്ക്ക് വേണ്ടി തിരയുന്ന കാഴ്ചയാണ്. കെനിയയിലെ അംബോസെലി നാഷണൽ പാർക്കിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ നിരവധി ആനകളെ കാണാം. അതിനിടയിലൂടെ ഒരു കുട്ടിയാന തന്റെ അമ്മയാനയേയും തിരക്കി നടക്കുകയാണ്.
ഓരോ ആനയുടെ അടുത്തെത്തുമ്പോഴും ഇതാണോ തന്റെ അമ്മ എന്ന നിലയിൽ കുട്ടിയാന നോക്കുന്നുണ്ട്. എന്നാൽ, ഇതൊന്നുമല്ല എന്ന് മനസിലാവുന്തോറും വീണ്ടും അത് മുന്നോട്ട് പോകുന്നു. ഒടുവിൽ തന്റെ അമ്മയുടെ അടുത്തെത്തി നിൽക്കുന്ന കുട്ടിയാനയേയാണ് വീഡിയോയിൽ കാണുന്നത്.
മിക്കവാറും കെനിയയിലെ നാഷണൽ പാർക്കുകളിൽ നിന്നുള്ള അനവധി വീഡിയോകൾ വൈറലായി മാറാറുണ്ട്. അതുപോലെ നെറ്റിസൺസിന്റെ സ്നേഹം പിടിച്ചുപറ്റാറുമുണ്ട്. ഈ വീഡിയോയും നെറ്റിസൺസിന് ഇഷ്ടമായി. കണ്ടാൽ കണ്ടുകൊണ്ടേയിരിക്കാൻ തോന്നുന്നത്ര മനോഹരം തന്നെയാണ് ഈ കാഴ്ച.
വീഡിയോയുടെ കമന്റിൽ ഒരാൾ ചോദിച്ചത് കുട്ടിയാനയ്ക്ക് എങ്ങനെയാണ് തന്റെ അമ്മയെ തിരിച്ചറിയാൻ സാധിച്ചത് എന്നാണ്. അതിൻ്റെ രൂപം, ശബ്ദം, ഗന്ധം, ഒരു കുഞ്ഞിന് അമ്മയോട് തോന്നുന്ന വികാരങ്ങൾ എന്ന് വീഡിയോ ഷെയർ ചെയ്ത യൂസർ അതിന് മറുപടി നൽകിയിരിക്കുന്നതും കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated May 5, 2024, 3:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]