
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറെ ശ്രദ്ധനേടിയ കോമ്പോ ആണ് ഗബ്രി- ജാസ്മിൻ കൂട്ടുകെട്ട്. ഇരുവർക്കും ജബ്രി എന്ന വിളിപ്പേരും പ്രേക്ഷകർക്കിടയിൽ ഉണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് യാത്ര അവസാനിപ്പിച്ച് ഗബ്രിയ്ക്ക് തിരിച്ച് വരേണ്ടി വന്നു. പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ഗബ്രിയ്ക്ക് ബിഗ് ബോസിൽ നിന്നും പുറത്താകേണ്ടി വന്നത്. ഇപ്പോഴിതാ നാട്ടിൽ തിരിച്ചെത്തിയ ഗബ്രി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
“എവിക്ഷൻ എനിക്ക് അൺഫെയർ ആയിട്ട് തോന്നിയില്ല. കാരണം പ്രേക്ഷകരുടെ വിധി പ്രകാരം ആണ് പുറത്തുവന്നത്. പവർ ടീമിൽ നിന്നും ഇറങ്ങിയ സമയത്ത് പുറത്ത് പോകില്ലെന്ന് എനിക്ക് ഓവർ കോൺഫിഡൻസ് ഉണ്ടായിരുന്നു. അതാണ് തിരച്ചടിച്ചത് എന്ന് തോന്നുന്നു. നൂറ് ദിവസം നിന്ന് കളിക്കണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. എവിക്ട് ആയതിൽ സത്യം പറഞ്ഞാൽ വിഷമം ഉണ്ട്. പക്ഷേ എല്ലാം പ്രേക്ഷക വിധി ആണല്ലോ”, എന്നാണ് ഗബ്രി മാധ്യമങ്ങളോട് പറഞ്ഞത്.
ജാസ്മിനമായി ബിഗ് ബോസിനകത്ത് പ്രണയം ആണോ എന്ന് ചോദിച്ചപ്പോൾ ഗബ്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. “പ്രണയം ഒന്നുമല്ല ചേട്ടാ അത്. അതേകുറിച്ചൊന്നും പറയാറായിട്ടില്ല. എല്ലാം പിന്നീട് വിശദമായി പറയാം. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ”, എന്നായിരുന്നു ഗബ്രിയുടെ മറുപടി. ഒത്തുകളിയായിരുന്നോ ഷോയിൽ നടന്നത് എന്ന ചോദ്യത്തിന് അല്ലെന്നാണ് ഗബ്രി പറഞ്ഞത്.
ജാസ്മിനോട് യാത്ര പറയാത്തത് എന്ത് എന്ന ചോദ്യത്തിന്, “ജാസ്മിനോട് യാത്ര പറയണമെന്ന് എനിക്ക് തോന്നിയില്ല. ആക്ടിവിറ്റി ഏരിയയിൽ വച്ചത് ഞാൻ പറഞ്ഞതാണ്. അങ്ങനെ എടുത്ത് പറയേണ്ട ആവശ്യം ഇല്ലെന്ന് അവൾക്ക് തന്നെ അറിയാം”, എന്നാണ് ഗബ്രി പറഞ്ഞത്.
Last Updated May 5, 2024, 1:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]