
ചെന്നൈ: മധുരയെ ചെങ്കടലാക്കിയ മഹാറാലിയോടെ സിപിഎമ്മിന്റെ 24ആം പാർട്ടി കോൺഗ്രസിന് പ്രൗഢോജ്വല സമാപനം. പ്രതിനിധി സമ്മേളനത്തിന് ശേഷം പതിനായിരം റെഡ് വോളന്റിയർമാർ പങ്കെടുത്ത മാർച്ചോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
എമ്പുരാൻ രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും ആക്രമണം നേരിട്ടെന്നും സെൻസർ ബോർഡിനെക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. മധുര പാർട്ടി കോൺഗ്രസ്സ് സിപിഎം ചരിത്രത്തിലെ നാഴികകല്ലായി മാറുമെന്ന് എം എ ബേബി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]