
‘ഒരു കാരണവുമില്ലാതെ ചിലർ കരഞ്ഞുകൊണ്ടേയിരിക്കും’: സ്റ്റാലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ കേന്ദ്രഫണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാടും കേന്ദ്രസർക്കാരും തമ്മിൽ ശീതയുദ്ധം നടക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് . ചില ആളുകൾ ഒരു കാര്യവുമില്ലാതെ കരയുമെന്ന് മോദി പറഞ്ഞു. തമിഴ്നാട്ടിൽ പാമ്പൻ പാലം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം.
‘‘തമിഴ്നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്ര സർക്കാരിന് പ്രഥമ പരിഗണനയാണുള്ളത്. 2014നു മുൻപ് 900 കോടി രൂപ മാത്രമാണ് റെയിൽ പദ്ധതികൾക്കായി അനുവദിച്ചിരുന്നത്. ഇത്തവണ തമിഴ്നാടിന്റെ റെയിൽവേ ബജറ്റ് 6000 കോടി രൂപയ്ക്കു മുകളിലാണ്. കൂടാതെ രാമേശ്വരത്തെ ഉൾപ്പെടെ 77 റെയിൽവേ സ്റ്റേഷനുകളാണ് സർക്കാർ ഇവിടെ നവീകരിക്കുന്നത്.’’– മോദി പറഞ്ഞു.
ഇതിനു പുറമേ പല മേഖലകളിലായി കേന്ദ്ര സർക്കാർ തമിഴ്നാടിനു നൽകിയ സഹായങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു. ‘‘പ്രധാൻമന്ത്രി ഗ്രാം സഡക് യോജനയുടെ കീഴിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ ഗ്രാമത്തിലെ റോഡുകളും ഹൈവേകളും വികസിപ്പിക്കുന്നതിനായി നിരവധി കാര്യങ്ങൾ ചെയ്തു. 2014നു ശേഷം കേന്ദ്ര സർക്കാരിന്റെ സഹായത്താൽ തമിഴ്നാട്ടിൽ ഏതാണ്ട് 4,000 കിലോമീറ്ററോളം റോഡുകൾ നിർമിച്ചു.’’– മോദി പറഞ്ഞു.
സംസ്ഥാനത്തിന് അവശ്യമായ ഫണ്ട് അനുവദിക്കാതെ കേന്ദ്രം തമിഴ്നാടിനെ തഴയുകയാണെന്ന് സ്റ്റാലിൻ നിരന്തരമായി വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്ര ഫണ്ടിനു വേണ്ടി മുട്ടുമടക്കില്ലെന്നും സംസ്ഥാന ബജറ്റ് അവതരണ വേളയിൽ ഡിഎംകെ ആവർത്തിച്ചിരുന്നു. കേന്ദ്ര ഫണ്ടിനു പുറമേ ത്രിഭാഷ നയത്തിലും മണ്ഡലപുനർനിർണയത്തിലും കേന്ദ്രത്തിനെതിരെ സ്റ്റാലിൻ രൂക്ഷ വിമർശം ഉന്നയിക്കുന്നതിനിടെയാണ് മോദിയുടെ മറുപടി.