
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; അമ്മയ്ക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ മുണ്ടൂരിൽ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (23) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സാരമായി പരുക്കേറ്റ അലന്റെ അമ്മ വിജയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലനും വിജയയും വീട്ടിലേക്ക് പോകുന്ന വഴിയിലായിരുന്നു കാട്ടാന ആക്രമണം. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഈ മേഖലയിൽ കാട്ടാനശല്യം പതിവാണ്.